ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കെ സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനം

ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കെ സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനം

കൊച്ചി:  ഇന്ന് ചേർന്ന ബിജെപി പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ കെ സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനം. വിമർശനം ഉയർന്നത് ഫണ്ട് വിവാദം,തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളിലാണ്. ഒരു വിഭാഗം നേതാക്കളെ പാർട്ടിയിൽ കൂട്ടായ ചർച്ചകൾ നടത്താതെ ഇരുട്ടത്ത് നിർത്തിയെന്ന ഗുരുതര ആരോപണമാണ് ഇന്ന് യോഗത്തിൽ ഉയർന്നത്.

കൃഷ്ണദാസ് പക്ഷം തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയമടക്കമുള്ള കാര്യങ്ങളിൽ പാളിച്ചയുണ്ടായെന്ന് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ എല്ലാ തീരുമാനങ്ങളും  സംസ്ഥാന അധ്യക്ഷനും, കേന്ദ്രമന്ത്രിയും സംഘടനാ സെക്രട്ടറിയും  മറ്റും ചേർന്നെടുക്കുകയാണ്ത് ചെയ്തത്. രണ്ട് മണ്ഡലത്തിൽ കെ സുരേന്ദ്രൻ മത്സരിക്കേണ്ടിയിരുന്നില്ലെന്നും  സമഗ്രമായ അഴിച്ചു പണി പാർട്ടിയിൽ ആവശ്യമാണെന്നും കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടു.

പാര്‍ട്ടിയുടെ പ്രതിച്ഛായയെ കൊടകര കള്ളപ്പണ വിവാദം അടക്കമുള്ള വിഷയങ്ങൾ കളങ്കപ്പെടുത്തിയെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. സംസ്ഥാന അധ്യക്ഷന്‍റെയും മറ്റും നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തതെന്നും അതിനാൽ പാളിച്ചകൾ സംഭവിച്ചെങ്കിൽ അതിൻറെ ഉത്തരവാദിത്വം നേതൃത്വത്തിനാണെന്നും  കൃഷ്ണദാസ് പക്ഷം പറഞ്ഞു.

Leave A Reply
error: Content is protected !!