കൊല്ലം പൂയപ്പള്ളിയില്‍ വാഹന പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച മൂന്ന് പേര്‍ പിടിയില്

കൊല്ലം പൂയപ്പള്ളിയില്‍ വാഹന പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച മൂന്ന് പേര്‍ പിടിയില്

പൂയപ്പള്ളിയില് വച്ച് വാഹന പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച മൂന്ന് പേര് പിടിയില്. വെളിയം ആരൂര്കോണം സ്വദേശികളായ ബിനു, മോനിഷ്, മനുകുമാര് എന്നിവരാണ് പിടിയിലായത്.വാഹന പരിശോധനയ്ക്കിടയില് പ്രതികള് പോലീസിനോട് കയര്ത്തു സംസാരിക്കുകയും മര്ദ്ദിക്കുകയുമായിരുന്നു.
എസ് ഐ സന്തോഷ്‌കുമാര്, ഹോം ഗാര്ഡ് പ്രദീപ് എന്നിവര്ക്കാണ് മര്ദ്ദനമേറ്റത്.പ്രതികള് സഞ്ചരിച്ചിരുന്ന വാഹനത്തില് നിന്നും മൂന്ന് ലിറ്റര് വാറ്റ് ചാരായവും കണ്ടെടുത്തു. പരിക്കേറ്റ പൊലീസുകാര് കൊട്ടാരക്കര താലൂക്കാശുപത്രിയില് ചികിത്സ തേടി.
Leave A Reply
error: Content is protected !!