പത്തനംതിട്ട ജില്ലയില്‍ ഇന്ന് 359 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 359 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 359 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും 355 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.

എറണാകുളം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലക്കാരായ ഏഴു പേരെ ജില്ലയുടെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 107688 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 100304 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിച്ച നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) പന്തളം സ്വദേശിനി (42) 05.06.2021ന് കോട്ടയത്തുളള സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
2) ചെന്നീര്‍ക്കര സ്വദേശി (72) 04.06.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
3) പന്തളം-തെക്കേക്കര സ്വദേശി (39) 06.06.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
4) വെച്ചൂച്ചിറ സ്വദേശി (88) 05.06.2021ന് കാഞ്ഞിരപ്പളളിയിലുളള സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
ജില്ലയില്‍ ഇന്ന് 718 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 100855. പത്തനംതിട്ട ജില്ലക്കാരായ 6278 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5949 പേര്‍ ജില്ലയിലും, 329 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ 11818 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1181പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3276 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 72 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 121 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 16275 പേര്‍ നിരീക്ഷണത്തിലാണ്.

Leave A Reply
error: Content is protected !!