ഉത്തർപ്രദേശിൽ കോവിഡ് ബാധിതരുടെ എണ്ണം 17,900 ആയി

ഉത്തർപ്രദേശിൽ കോവിഡ് ബാധിതരുടെ എണ്ണം 17,900 ആയി

ഉത്തർപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1165 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 17,900 ആയി .പോസിറ്റീവ് നിരക്ക് ഇപ്പോൾ 0.4 ശതമാനമാണ്. ഇതിനൊപ്പം 2 കോടിയിലധികം ആളുകൾക്ക് വാക്​സിനേഷൻ നൽകിയതായും അധികൃതർ അറിയിച്ചു.

അതേസമയം ലോക്​ഡൗണിൽ കൂടുതൽ ഇളവുകളുമായി ഉത്തർപ്രദേശ്​ സർക്കാർ. ലഖ്‌നൗ, ഗോരഖ്​പൂർ, മീററ്റ്, സഹ്‌റാൻപൂർ എന്നിവ ഒഴികെയുള്ള 71 ജില്ലകളിൽ നിന്ന്​​ ലോക്​ഡൗൺ നിയന്ത്രണങ്ങൾ നീക്കി. 600 ൽ അധികം ആക്റ്റീവ് കേസുകൾ ഉള്ള ജില്ലകളിലാണ്​ നിയന്ത്രണങ്ങൾ തുടരുന്നത്​.

Leave A Reply
error: Content is protected !!