ജെ.സി.ഐ ഒലവക്കോട് ലോക പരിസ്ഥതി ദിനത്തിൽ “പ്രകൃതിയും -കവിതയും ” വെബിനാർ നടത്തി

ജെ.സി.ഐ ഒലവക്കോട് ലോക പരിസ്ഥതി ദിനത്തിൽ “പ്രകൃതിയും -കവിതയും ” വെബിനാർ നടത്തി

ലോക പരിസ്ഥതി ദിനാചരണത്തോടനുബന്ധിച്ച് ജെ.സി.ഐ ഒലവക്കോട് “പ്രകൃതിയും -കവിതയും ” എന്ന വിഷയത്തിൽ ഓൺലൈൻ പ്രഭാഷണം സംഘടിപ്പിച്ചു .പ്രശസ്ത കവി മധു അലനല്ലൂർ കവിതകളിലൂടെയും തൻറെ മൗലികമായ വീക്ഷണങ്ങളിലൂടെയും വിഷയാവതരണം നടത്തി . വൈസ് പ്രസിഡണ്ട് സിജി ജേക്കബ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജെ.സി.ഐ ഇന്ത്യയുടെ ജനറൽ ലീഗൽ കൗൺസെൽ അഡ്വ .സി .കെ സിദ്ധീഖ് മുഖ്യാതിഥിയായി . സെക്രട്ടറി ദിവ്യ .എം , പ്രോജക്ട് ഡയറക്ടർ ഫാത്തിമ സബ എന്നിവർ സംസാരിച്ചു . ദിനാചരണത്തോടനുബന്ധിച്ച് ജെ.സി.ഐ ഒലവക്കോട് മേഖലാ തലത്തിൽ സംഘടിപ്പിച്ച -“ഞാനും എൻറെ പ്രകൃതിയും ” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വീഡിയോ മത്സരത്തിലെ വിജയികളെ ചടങ്ങിൽ വെച്ച് പ്രഖ്യാപിച്ചു

Leave A Reply
error: Content is protected !!