ലോക് ഡൗൺ കാലത്ത് അഴിയൂരിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കൈത്താങ്ങായി സന്നദ്ധസംഘടന

ലോക് ഡൗൺ കാലത്ത് അഴിയൂരിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കൈത്താങ്ങായി സന്നദ്ധസംഘടന

അഴിയൂർ ഗ്രാമ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ പഠിക്കുന്ന ഇരുപത്തഞ്ചോളം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഭക്ഷ്യക്കിറ്റ് നൽകി സന്നദ്ധസംഘടന മാതൃകയായത്. പ്രതീക്ഷ ഐഡിയൽ അഴിയൂരിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്ക് പച്ചക്കറികളും പലവ്യഞ്ജനങ്ങളും അടങ്ങുന്ന 1000 രൂപയോളം വില വരുന്ന ഭക്ഷ്യക്കിറ്റുകൾ നൽകിയത്.

ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇത് വലിയ ആശ്വാസമായി. . ചോമ്പാല സിഐ ശിവൻ ചോടത്ത്, പി ടി എ പ്രസിഡന്റ് പി മുഹമ്മദിന് കിറ്റ് കൈമാറിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആയിഷ ഉമ്മർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, പ്രതീക്ഷ ഐഡിയൽ അഴിയൂരിന്റെ ഭാരവാഹികളായ അബ്ദുൾ ഷുക്കൂർ( അബു അൻഫാൽ), ഷുഹൈബ് കൈതാൽ,സി കെ അബ്ദുൾ ജലീൽ, വി ഫഹദ്, തുടങ്ങിയവർ സംബന്ധിച്ചു.

Leave A Reply
error: Content is protected !!