ഖത്തറില്‍ 172 പേര്‍ക്ക് കൊവിഡ്; 344 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ 172 പേര്‍ക്ക് കൊവിഡ്; 344 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ഇന്ന് 172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 344 പേര്‍ കൊവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു.

ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 215,294 ആയി. അതേസമയം, രാജ്യത്ത് ഇന്ന് മൂന്ന് പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണനിരക്ക് 569 ആയി. നിലവില്‍ 2764 പേരാണ് ഇനി ചികിത്സയിലുള്ളത്.

Leave A Reply
error: Content is protected !!