വ്യാജമദ്യക്കടത്ത് നടത്തിയ നാല് പേരെ നെയ്യാറ്റിൻകരയിൽ പിടികൂടി

വ്യാജമദ്യക്കടത്ത് നടത്തിയ നാല് പേരെ നെയ്യാറ്റിൻകരയിൽ പിടികൂടി

തിരുവനന്തപുരം:വ്യാജമദ്യക്കടത്ത് നടത്തിയ നാല് പേരെ പിടികൂടി. നെയ്യാറ്റിൻകരയിൽ നിന്നാണ് ഇവരെ പിടികൂടിയത്. നരുവാമൂട് സ്വദേശികളായ സജു, വിഷ്ണു എസ് രാജ്, പാപ്പനംകോട് സ്വദേശി ഹരിദാസ്, നേമം സ്വദേശിയായ രജിം റഹീം എന്നിവരാണ് എക്സൈസ് പിടിയിലായത്. ഇവരിൽ രണ്ട് പേർ കൊലപാതകക്കേസിലെ പ്രതികൾ ആണ്. നരുവാമൂട് ഇരട്ടക്കൊലപാതക കേസിലെ പ്രതികളാണ് പിടിയിലായ സജുവും ഹരിദാസും.

ആദ്യം എക്സൈസിന്‍റെ പിടിയിലായത് രജീമാണ്. രണ്ട് കുപ്പി വ്യാജമദ്യവുമായിട്ടാണ് ഇയാളെ പിടികൂട്ടിയത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബാക്കിയുള്ളവരെ പിടികൂടിയത്. നാല് മൊബൈൽ ഫോണുകളും 25000 രൂപയും വ്യാജമദ്യവും ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തു.

കൂടാതെ എക്സൈസ് മദ്യം കടത്താനുപയോഗിച്ച മഹീന്ദ്രജീപ്പും കണ്ടെടുത്തിട്ടുണ്ട്. ഇവർ ലക്ഷങ്ങളുടെ വ്യാജമദ്യം ലോക്ക്ഡൗണ്‍ കാലത്ത് വിറ്റതായി മൊഴി നൽകിയിട്ടുണ്ട്. ഇവർ 2500 രൂപ വരെ ഒരു കുപ്പി വ്യാജമദ്യത്തിന് ഈടാക്കിയിരുന്നു.

Leave A Reply
error: Content is protected !!