കോട്ടയം ജില്ലയില്‍ 499 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 499 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 499 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 491 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി. പുതിയതായി 4129 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.08 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 214 പുരുഷന്‍മാരും 214 സ്ത്രീകളും 71 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

989 പേര്‍ രോഗമുക്തരായി. 7045 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 184789 പേര്‍ കോവിഡ് ബാധിതരായി. 177014 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 35674 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

Leave A Reply
error: Content is protected !!