പാലക്കാട് ജില്ലയില്‍ ഇന്ന് 1494 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, 1147 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 1494 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, 1147 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 1494 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 963 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 518 പേർ,11 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.1147 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8844 പേർക്ക് പരിശോധന നടത്തിയതിലാണ് 1494 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 16.89 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11833 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 2 പേർ വയനാട് ജില്ലയിലും 3 പേർ കൊല്ലം ജില്ലയിലും 6 പേർ വീതം പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 8 പേർ കണ്ണൂർ ജില്ലയിലും 12 പേർ കോഴിക്കോട് ജില്ലയിലും 13 പേർ എറണാകുളം ജില്ലയിലും 21 പേർ തിരുവനന്തപുരം ജില്ലയിലും 65 പേർ തൃശ്ശൂർ ജില്ലയിലും 126 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

Leave A Reply
error: Content is protected !!