ഈ മാസം അവസാനത്തോടെ ബേപ്പൂര്‍ -കൊച്ചി കടല്‍ വഴിയുള്ള ചരക്ക് നീക്കം ആരംഭിക്കും

ഈ മാസം അവസാനത്തോടെ ബേപ്പൂര്‍ -കൊച്ചി കടല്‍ വഴിയുള്ള  ചരക്ക് നീക്കം ആരംഭിക്കും

കോഴിക്കോട്:  ഈ മാസം അവസാനത്തോടെ ബേപ്പൂര്‍ -കൊച്ചി കടല്‍ വഴിയുള്ള  ചരക്ക് നീക്കം ആരംഭിക്കും. മൂന്നിലൊന്നായി ചരക്ക് നീക്കത്തിനുള്ള ചെലവ് ഇതോടെ കുറയും.

പുതിയ സംവിധാനം ദേശീയപാതയിലെ തിരക്കൊഴിവാക്കാനും ഉപകരിക്കും. ബജറ്റിൽ ബേപ്പൂര്‍ തുറമുഖത്തിന്‍റെ വികസനത്തിന് തുക ഉൾപ്പെടുത്തിയിട്ടില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് ഈ പടത്തി നടപ്പിലാക്കുന്നത്. നിലവിൽ ജലപാത തുറന്ന് കൊടുക്കുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.

ബേപ്പൂരില്‍ ഉടന്‍ കടല്‍ വഴിയുള്ള ചരക്ക് നീക്കം തുടങ്ങാനാവശ്യമായ അറ്റകുറ്റപണികള്‍ ആരംഭിക്കും. ചരക്ക് നീക്കം  ഈ മാസം 21 ന് ജലപാതവഴിയുള്ള തുടങ്ങാനാണ് ശ്രമം.  നിലിവില്‍ ബേപ്പൂരില്‍ റോഡ് മാര്‍ഗ്ഗം  കൊച്ചി തുറമുഖത്ത് നിന്ന് ചരക്ക് എത്തിക്കാന്‍ 25000 ത്തോളം രൂപ ചെലവുണ്ട്.  ഇത് 8000 രൂപയായി ജലപാത വഴി ചരക്ക് നീക്കം തുടങ്ങിയാല്‍ കുറയും.

50 കോടി രൂപ കിഫ്ബിയില്‍ ബേപ്പൂര്‍ തുറമുഖത്തിന്‍റെ വികസനത്തിനായി നീക്കിവെച്ചിട്ടുണ്ട്.   കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് തുറമുഖ മന്ത്രി  ഒരാഴ്ചയ്ക്കകം  മാസറ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കി.  തുറമുഖ മന്ത്രിയും ടൂറിസം- ഫിഷറീസ് മന്ത്രിമാരും പങ്കെടുക്കുന്ന ഉന്നതല യോഗം ഈ മാസം 11 ന് ബേപ്പൂരില്‍ ചേര്‍ന്ന് കളക്ടര്‍ തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാന്‍ വിശദമായി പരിശോധിക്കും.

Leave A Reply
error: Content is protected !!