ഉച്ചവിശ്രമ നിയമ ലംഘനം: ഖത്തറിൽ 54 കമ്പനികൾക്കെതിരെ നടപടി

ഉച്ചവിശ്രമ നിയമ ലംഘനം: ഖത്തറിൽ 54 കമ്പനികൾക്കെതിരെ നടപടി

ഖത്തറിൽ ഉച്ചവിശ്രമ നിയമം ലംഘിച്ച 54 കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചു.തൊ​ഴി​ൽ​മ​ന്ത്രാ​ല​യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ നി​യ​മ​ലം​ഘ​നം കണ്ടെ​ത്തി​യ​ത്. ക​രാ​ർ, കെ​ട്ടി​ട അ​റ്റ​കു​റ്റ​പ്പ​ണി, പൂ​ന്തോ​ട്ടം, ഡെ​ക്ക​റേ​ഷ​ൻ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ൾക്കെ​തിരെയാ​ണ്​ ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ജൂ​ൺ ഒ​ന്നു​മു​ത​ൽ സെ​പ്റ്റം​ബ​ർ 15 വ​രെ തു​റ​ന്ന ഇ​ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് 3.30 വ​രെ നി​ർ​ബ​ന്ധ​മാ​യും വി​ശ്ര​മം അ​നു​വ​ദി​ച്ചി​രി​ക്ക​ണ​മെ​ന്നാ​ണ്​ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​ത്. പ്ര​തി​ദി​ന തൊ​ഴി​ൽ സ​മ​യ​ക്ര​മം വ്യ​ക്ത​മാ​ക്കു​ന്ന നോ​ട്ടീ​സ്​ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പെ​ട്ടെ​ന്ന് കാ​ണു​ന്ന രീ​തി​യി​ൽ തൊ​ഴി​ലു​ട​മ പ​തി​ക്കു​ക​യും വേ​ണം.

Leave A Reply
error: Content is protected !!