ദുബായിൽ വ്യവസായ മേഖലയില്‍ വന്‍ അഗ്നിബാധ; ആളപായമില്ല

ദുബായിൽ വ്യവസായ മേഖലയില്‍ വന്‍ അഗ്നിബാധ; ആളപായമില്ല

ദുബായിൽ വ്യവസായ മേഖലയില്‍ വന്‍ അഗ്നിബാധ.രാസപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ച വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്.സംഭവം അറിഞ്ഞ ഉടൻ തന്നെ അല്‍ ഖൂസ് ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്നിശമന സേന അംഗങ്ങള്‍ സ്ഥലത്തെത്തി.

അല്‍ ബര്‍ഷ, എമിറാത്തിസ് മാര്‍ട്ടിയേഴ്‌സ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേന അംഗങ്ങളും തീ അണയ്ക്കുന്നതിനായി സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപ്പിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Leave A Reply
error: Content is protected !!