ഡോക്ടറെ കൈയേറ്റം ചെയ്തവരെ അറസ്റ്റു ചെയ്യണമെന്ന്

ഡോക്ടറെ കൈയേറ്റം ചെയ്തവരെ അറസ്റ്റു ചെയ്യണമെന്ന്

അമ്പലപ്പുഴ : ഡോക്ടറെ കൈയേറ്റം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാത്തത് തികഞ്ഞ അനാസ്ഥയാണെന്ന് ഡോക്ടേഴ്സ് ഫോർ സോഷ്യൽ ജസ്റ്റിസ് ആരോപിച്ചു . മാവേലിക്കര ജനറൽ ആശുപത്രിയിൽ കഴിഞ്ഞമാസം 14-നായിരുന്നു സംഭവം .

ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്ന ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കണമെന്ന് സംഘടനയുടെ ദേശീയ കോ ഓർഡിനേറ്റർ ഡോ. കുര്യൻ ഉമ്മൻ, സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. എസ്.വി. അരുൺ എന്നിവർ ആവശ്യപ്പെട്ടു.

Leave A Reply
error: Content is protected !!