സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27

സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍ഗോഡ് 423, പത്തനംതിട്ട 359, വയനാട് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 153 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,638 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 814 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1974, എറണാകുളം 1726, മലപ്പുറം 1623, കൊല്ലം 1643, പാലക്കാട് 963, തൃശൂര്‍ 1411, കോഴിക്കോട് 949, ആലപ്പുഴ 922, കണ്ണൂര്‍ 553, കോട്ടയം 462, ഇടുക്കി 460, കാസര്‍ഗോഡ് 419, പത്തനംതിട്ട 343, വയനാട് 190 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 18, കണ്ണൂര്‍ 16, പാലക്കാട് 11, എറണാകുളം 7, കൊല്ലം 5, പത്തനംതിട്ട 3, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, ഇടുക്കി, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,429 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2304, കൊല്ലം 1317, പത്തനംതിട്ട 923, ആലപ്പുഴ 2041, കോട്ടയം 989, ഇടുക്കി 714, എറണാകുളം 1936, തൃശൂര്‍ 1472, പാലക്കാട് 1147, മലപ്പുറം 5087, കോഴിക്കോട് 1806, വയനാട് 302, കണ്ണൂര്‍ 857, കാസര്‍ഗോഡ് 534 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,60,653 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,62,071 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Leave A Reply
error: Content is protected !!