പള്ളിപ്പുറം മോഷണം : രണ്ടുപേർകൂടി അറസ്റ്റിൽ

പള്ളിപ്പുറം മോഷണം : രണ്ടുപേർകൂടി അറസ്റ്റിൽ

മംഗലപുരം : പള്ളിപ്പുറം സ്വർണക്കവർച്ചാക്കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. 14-ാം പ്രതി കഴക്കൂട്ടം മേൽപ്പാലത്തിനു സമീപം താമസിക്കുന്ന സജാദ്(25), 15-ാം പ്രതി കണിയാപുരം ഷാഹിൻ മൻസിലിൽ ഷെഫിൻ(20) എന്നിവരാണ് മോഷണക്കേസിൽ പിടിയിലായത്.

ഏപ്രിൽ നാലിന് രാത്രി എട്ടുമണിയോടെ സ്വർണവ്യാപാരിയായ സമ്പത്തിനെ പള്ളിപ്പുറത്തുവച്ച് രണ്ടു കാറുകളിലെത്തി ആക്രമിച്ച് സ്വർണം അപഹരിച്ചതായാണ് കേസ്.

കഴക്കൂട്ടത്ത് ലോഡ്ജ് മുറിയെടുത്ത് കവർച്ച ആസൂത്രണം ചെയ്യുന്നതിനും സ്വർണവുമായി വന്ന വാഹനം വരുന്ന വഴി അറിയിക്കാനും സഹായിച്ചവരാണ് സജാദും ഷെഫിനുമെന്ന് പോലീസ് വെളിപ്പെടുത്തി .

Leave A Reply
error: Content is protected !!