വെഞ്ഞാറമൂട് 320 ലിറ്റർ കോട പിടികൂടി

വെഞ്ഞാറമൂട് 320 ലിറ്റർ കോട പിടികൂടി

വെഞ്ഞാറമൂട് : രണ്ടു സ്ഥലങ്ങളിൽ വാമനപുരം എക്സൈസ് നടത്തിയ തെരച്ചിലിൽ 320 ലിറ്റർ കോട പിടികൂടി. കോലിഞ്ചി, ആനക്കുഴിക്കര ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ റബ്ബർ പുരയിടത്തിലുള്ള ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന കെട്ടിടത്തിനുള്ളിൽനിന്നും 270 ലിറ്റർ കോട പിടികൂടി. കൂടാതെ വാഴുവേലിക്കോണം പുത്തൻവിള വീട്ടിൽ ബൈജുവിന്റെ വീട്ടിൽനിന്നാണ് 50 ലിറ്റർ കോട പോലീസ് പിടികൂടിയത് .രണ്ടുസംഭവങ്ങളിലും അബ്കാരി കേസെടുത്തു.

വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി.മോഹൻകുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന ശക്തമാക്കിയത് . രണ്ട് കേസുകളിലെയും പ്രതികളെ തിരിച്ചറിഞ്ഞ എക്സൈസ് ഇവർക്കായുള്ള തിരച്ചിലും ഊർജിതമാക്കി.

എക്സൈസ് ഇൻസ്പെക്ടർ ജി.മോഹൻ കുമാറിന്റെ നേതൃത്വത്തിലെ പ്രിവന്റീവ് ഓഫീസർമാരായ ബിനു താജുദീൻ, പി.ഡി.പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സ്നേഹേഷ്, അനീഷ്, അൻസർ, സജിത്ത്, ലിജി, സജീവ്കുമാർ, എക്സൈസ് ഡ്രൈവർ സലിം എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത് .

Leave A Reply
error: Content is protected !!