ഒമാനില്‍ 3177 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഒമാനില്‍ 3177 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 3177 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു . 72 മണിക്കൂറിനിടെ 28 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 2413 ആയി ഉയര്‍ന്നു.രാജ്യത്ത് ഇതുവരെ 223879 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 204480 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

അതേസമയം രാജ്യത്ത് ഇന്ന് മുതല്‍ രണ്ടാം ഡോസ് കൊവിഡ് വാക്‌സിനേഷന്‍ ച്ചു . കൊവിഡ് വാക്സിന്‍ ആദ്യ ഡോസ് ലഭിച്ചതിനു ശേഷം 10 ആഴ്ചയോ അതില്‍ കൂടുതലോ ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് രണ്ടാം ഡോസ് വാക്‌സിനേഷന്‍ ആരംഭിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!