ഞെളിയംപറമ്പിലെ മാലിന്യപ്ലാന്‍റില്‍ തീപ്പിടുത്തം

ഞെളിയംപറമ്പിലെ മാലിന്യപ്ലാന്‍റില്‍ തീപ്പിടുത്തം

കോഴിക്കോട്: കോഴിക്കോട് മാലിന്യപ്ലാന്‍റില്‍ തീപ്പിടുത്തം. തീപിടിച്ചത് പ്ലാസ്റ്റിക് മാലിന്യത്തിനാണ്. കോഴിക്കോട് ഞെളിയം പറമ്പിലാണ് തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനയെത്തി തീ അണയ്ക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു.

പരിസര വാസികൾ ആണ് ആദ്യം പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ അഗ്‌നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. പ്ലാന്‍റില്‍ നിന്ന് ഇന്നലെ വൈകിട്ട് മുതൽ നേരിയ പുക ഉയരുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു.

Leave A Reply
error: Content is protected !!