പുറംകടലില്‍ ഗുരുതരാവസ്ഥയിലായ വിദേശിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ച് ഒമാൻ അധികൃതർ

പുറംകടലില്‍ ഗുരുതരാവസ്ഥയിലായ വിദേശിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ച് ഒമാൻ അധികൃതർ

സലാല: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ സലാല വിലായത്തില്‍ ഗുരുതരാവസ്ഥയിലായ വിദേശിയെ ഹെലികോപ്റ്റർ മാർഗം ആശുപത്രിയിലെത്തിച്ച് ഒമാന്‍ റോയല്‍ ഫോഴ്‌സ്. സലാല വിലായത്തിലെ തീരത്തു നിന്നും 40 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലിലെത്തിയ ചൈനയുടെ ഒരു ട്രാന്‍സിറ്റ് വാണിജ്യ കപ്പലിലാണ് സംഭവം .

അതീവ ഗുരുതരമായ ആരോഗ്യനിലയിലെത്തിയ ജീവനക്കാരനെയാണ് ഒമാന്‍ റോയല്‍ എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് വൈദ്യ സഹായത്തിനായി സലാല ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave A Reply
error: Content is protected !!