ടെക്‌നിക്കൽ ഹൈസ്‌കൂൾ 8-ാംക്ലാസ് പ്രവേശന പരീക്ഷ

ടെക്‌നിക്കൽ ഹൈസ്‌കൂൾ 8-ാംക്ലാസ് പ്രവേശന പരീക്ഷ

ലോക്ക്ഡൗൺ പിൻവലിക്കുന്നപക്ഷം, സംസ്ഥാനത്തെ ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേയ്ക്ക് 22/06/2021 തീയതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പ്രകാരം പ്രവേശനപരീക്ഷ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

8-ാംക്ലാസ് പ്രവേശനത്തിന് അനുവദിച്ച സീറ്റുകളെക്കാൾ വളരെ കൂടുതൽ അപേക്ഷകൾ ലഭിച്ച 14 ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ മാത്രമാണ് ഇപ്രകാരം പ്രവേശന പരീക്ഷ നടത്തുന്നത്. പ്രവേശന പരീക്ഷക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ അന്നു തന്നെ റാങ്ക്‌ലിസ്റ്റ് ഓൺലൈനായി www.polyadmission.org/ths എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും തൊട്ടടുത്ത ദിവസം ഉച്ചക്ക് 1 മണിവരെ ആക്ഷേപങ്ങൾ ഓൺലൈനായി സ്വീകരിച്ച് അന്തിമ റാങ്ക്‌ലിസ്റ്റ് വൈകിട്ട് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതുമാണ്.

മൂന്നുനാലു ദിവസങ്ങൾക്കുള്ളിൽ ടി സ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രവേശനപ്രക്രിയയും പൂർത്തീകരിക്കുന്നതാണ്.

Leave A Reply
error: Content is protected !!