സീഡ് ഫാമിൽ ഞാറു നട്ട് പരിസ്ഥിതി ദിനാചരണം

സീഡ് ഫാമിൽ ഞാറു നട്ട് പരിസ്ഥിതി ദിനാചരണം

എറണാകുളം: ആലുവയിലെ സംസ്ഥാന സീഡ് ഫാമില്‍ നടന്ന പരിസ്ഥിതി ദിനാഘോഷത്തില്‍ ജന പ്രതിനിതികള്‍ ഞാറുകള്‍ നട്ടാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്.

ഫാമിലേക്ക് പുതിതായി അനുവദിച്ച ട്രാക്ടര്‍ അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ഉല്ലാസ് തോമസ് ഫലവൃക്ഷ തൈകളുടെ നടീല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.ജെ.ജോമി, റാണികുട്ടി ജോര്‍ജ്, ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദ്, വാര്‍ഡ് മെമ്പര്‍ നഹാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹന്‍, കെ.വി.രവീന്ദ്രന്‍, ഷൈനി വര്‍ഗീസ്, സനിത റഹീം, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് സാമുവല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ലിസിമോള്‍ ജെ വടക്കൂട്ട് എന്നിവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!