ഉത്തർപ്രദേശിൽ മന്ത്രിസഭാ പുനഃസംഘടനയില്ലെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ്

ഉത്തർപ്രദേശിൽ മന്ത്രിസഭാ പുനഃസംഘടനയില്ലെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ്

ലഖ്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തള്ളി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് രാധാ മോഹന്‍ സിങ് . രാധാമോഹനാണ് ഉത്തര്‍പ്രദേശിന്റെ ചുമതല . ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാധാമോഹൻ നിലപാടറിയിച്ചത് .

യുപിയിൽ അത്തരത്തിലൊരു പുനഃസംഘടനയെ കുറിച്ചും ചിന്തിക്കുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് രാധാ മോഹന്‍ മറുപടി നൽകി.
. ‘ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ ചുമതലക്കാരനായി നിയമിക്കപ്പെട്ട ശേഷം ഗവര്‍ണറെ ഞാന്‍ കണ്ടിരുന്നില്ല. അവര്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഞാന്‍ കൃഷിമന്ത്രിയായിരുന്നു. കഴിഞ്ഞ ആറുമാസമായി അവരെ കാണാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. ഇത് തികച്ചും വ്യക്തിപരവും ഔപചാരികവുമായ ഒരു കൂടിക്കാഴ്ചയാണ്.’ രാധാ മോഹന്‍ സിങ് പറഞ്ഞു.

യുപി സര്‍ക്കാരും സംഘടനയും വളരെ ശക്തമായാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘കരുത്തേറിയ സംഘടനയും ജനപ്രിയസര്‍ക്കാരുമാണ് യുപിയില്‍ പ്രവര്‍ത്തിക്കുന്നത്.’

2022 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ബിജെപി ഉത്തർപ്രദേശിൽ ആരംഭിച്ചുകഴിഞ്ഞു. ബംഗാളില്‍ നടത്തിയിരുന്നത് പോലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദയും ഉത്തര്‍പ്രദേശില്‍ എല്ലാ മാസവും സന്ദര്‍ശനം നടത്തും.

വരുന്ന തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന കാര്യത്തിലും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. യോഗി ആദിത്യനാഥിന്റെ ജന്മദിനത്തിന് ബിജെപി കേന്ദ്ര നേതൃത്വവും മോദിയും ഉള്‍പ്പടെയുളള നേതാക്കള്‍ പരസ്യമായി ആശംസകള്‍ അറിയിക്കാതിരുന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു അഭ്യൂങ്ങള്‍ ഉയർന്ന് വന്നത് .

Leave A Reply
error: Content is protected !!