പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരുന്നൂറോളം തൈകൾ നട്ടു

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരുന്നൂറോളം തൈകൾ നട്ടു

പാലക്കാട്‌: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിലും പരിസരങ്ങളിലുമായി 200 ഓളം മരങ്ങൾ നട്ടു.
ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. വളണ്ടിയേഴ്സ്, ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് മരങ്ങൾ നട്ടത്.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് എസ്.എസ്. ഗുരുവായൂരപ്പൻ , ഹരിത കേരളം മിഷൻ കോർഡിനേറ്റർ വൈ. കല്യാണകൃഷ്ണൻ, ഗവ . പോളിടെക്നിക്ക് കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പ്രസൂൺ മങ്ങലത്ത്, എൻ.എസ്.എസ് സോണൽ കോഡിനേറ്റർ കെ.ടി.ബിഞ്ജുമോൾ, എന്നിവർ പങ്കെടുത്തു.
Leave A Reply
error: Content is protected !!