കരുതല്‍ ശുചീകരണത്തില്‍ പങ്കാളികളായി എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത്

കരുതല്‍ ശുചീകരണത്തില്‍ പങ്കാളികളായി എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട: മഴക്കാല പൂര്വ ജനകീയ കരുതല് ശുചീകരണ പ്രവര്ത്തനങ്ങളില് പങ്കാളികളായി എഴുമറ്റൂര് ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് പരിധിയില് വരുന്ന 18 പൊതുസ്ഥാപനങ്ങള് വാര്ഡ് സമിതികളുടെ നേതൃത്ത്വത്തില് ശുചീകരണം നടത്തി. ശുചീകരണ പ്രവര്ത്തനങ്ങള്ക്ക് ഭരണസമിതി അംഗങ്ങള് നേതൃത്വം വഹിച്ചു. ഭരണസമിതി അംഗങ്ങള്, തൊഴിലുറപ്പ് തൊഴിലാളികള്, കുടുംബശ്രീ പ്രവര്ത്തകര്, സന്നദ്ധ പ്രവര്ത്തകര്, ആരോഗ്യ പ്രവര്ത്തകര് എന്നിവര് ശുചീകരണ പ്രവര്ത്തനങ്ങളില് പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള് പാലിച്ചാണ് ശുചീകരണ പ്രവര്ത്തനങ്ങള് നടത്തിയത്.

ശുചീകരണ പ്രവര്ത്തനങ്ങളുടെ ഭാഗമായി എല്ലാ വാര്ഡുകളിലും ശുചീകരണ പ്രവര്ത്തനങ്ങള് നടത്തുന്നതിന് നടപടികള് സ്വീകരിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ 14 വാര്ഡുകളിലും വാര്ഡ് തല ജാഗ്രതാ സമിതി യോഗങ്ങള് ചേര്ന്ന് ശുചീകരണ പ്രവര്ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി. ഇതുപ്രകാരം 15ല് പരം പൊതുസ്ഥാപനങ്ങളും, 10-ഓളം പൊതുസ്ഥലങ്ങളും ശുചീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. വാര്ഡ് തലത്തില് 50 വീടുകളുടെ ക്ലസ്റ്റര് രൂപീകരിച്ച് ക്ലസ്റ്റര് ഒന്നിന് അഞ്ചു പേര് അടങ്ങുന്ന വോളന്റിയേഴ്‌സ് ഗ്രൂപ് രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്ത്വത്തില് അവലംബിക്കേണ്ട ശുചീകരണ ബോധവത്കരണ പ്രവര്ത്തനങ്ങളും താമസകാര്ക്ക് വിശദമാക്കി നല്കും.
Leave A Reply
error: Content is protected !!