തൃണമൂൽ വിട്ട് ബിജെപിയിൽ ചേക്കേറിയ ഒരാൾ കൂടി ‘ഘർവാപ്പസി’യിലേക്ക്

തൃണമൂൽ വിട്ട് ബിജെപിയിൽ ചേക്കേറിയ ഒരാൾ കൂടി ‘ഘർവാപ്പസി’യിലേക്ക്

കൊൽക്കത്ത: തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ബി.ജെ.പിയിൽ ചേക്കേറാനുള്ള തീരുമാനത്തിൽ ഖേദം പ്രകടിപ്പിക്കുകയും ‘മാതൃ സംഘടന’യിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് ദൂതന്മാരെ അയക്കുകയും ചെയ്ത തൃണമൂൽ കോൺഗ്രസ് മുൻ എം.എൽ.എമാരായ ദിപേന്ദു ബിശ്വാസ്, സോണാലി ഗുഹ എന്നിവർക്ക് പിന്നാലെ പുതിയ ഒരു നേതാവ് കൂടി രംഗത്ത് . മുൻ എം‌.എൽ.‌എ പ്രബിർ ഘോഷാൽ ആണ് ‘മാതൃ സംഘടനയിലേക്ക് മടങ്ങണമെന്ന് അഭ്യർത്ഥിക്കുന്നത് .

ബി.ജെ.പിയിൽ താൻ ദുഃഖിതനാണെന്നാണ് ഹൂഗ്ലിയിലെ ഉത്തപ്പുര നിയമസഭാംഗമായിരുന്ന ഘോഷാൽ ഇപ്പോൾ വെളിപ്പെടുത്തുന്നത് .

‘അടുത്തിടെ എന്‍റെ മാതാവ് മരിച്ചു. കല്യാൺ ബന്ദോപാധ്യായ എം‌.പിയും കാഞ്ചൻ മുള്ളിക് എം‌.എൽ.‌എയും എന്നെ വിളിച്ചു. മുഖ്യമന്ത്രി മമത ബാനർജി അനുശോചന സന്ദേശം അയച്ചു. എന്നാൽ, പ്രാദേശിക ബി.ജെ.പി നേതാക്കൾ മാത്രമാണ് അനുശോചനം രേഖപ്പെടുത്തിയത്. ഇത് തന്നെ സങ്കടപ്പെടുത്തി – ഘോഷാൽ വ്യക്തമാക്കി.

തൃണമൂൽ വിട്ടശേഷം പിന്നീട് ബി.ജെ.പി ദേശീയ ഉപാധ്യക്ഷനുമായ മുകുൾ റോയിയുടെ മകൻ സുബ്രാങ്‌ഷു റോയിയും ഫേസ്ബുക്ക് പോസ്റ്റിലൂടെ മമത ബാനർജിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു.

പശ്ചിമ ബംഗാളിൽ ഇത്തവണ മമത ബാനർജി നിലം പതിക്കുമെന്നും ബി.ജെ.പി അധികാരമേറുമെന്നും ഉറപ്പിച്ചാണ്​ മുൻ മന്ത്രിസഭയിൽ അംഗങ്ങളായിരുന്നവർ വരെ തൃണമൂൽ വിട്ട്​ ബി.ജെ.പിയിലേക്ക് കൂടു മാറിയത് . എന്നാൽ, 292 അംഗ സഭയിൽ 213 സീറ്റും നേടി വൻ ഭൂരിപക്ഷത്തോടെ മമത അധികാരം വീണ്ടും ഉറപ്പിച്ചതോടെ തൃണമൂലിലേക്ക് ‘ഘർവാപ്പസി’ ക്ക് തുടക്കമിട്ടത് .നിലവിലെ ബി.ജെ.പി സിറ്റിങ്​ എം.പിമാരും എം.എൽ.എമാരും വരെ മമതക്കൊപ്പം ചേരുമെന്നാണ്​ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്​.

Leave A Reply
error: Content is protected !!