തലസ്ഥാനത്ത് വ്യാജ മദ്യക്കടത്ത്: ആർ.എസ്​.എസ്​ പ്രവർത്തകരുൾപ്പടെ നാലംഗ സംഘം പിടിയിൽ

തലസ്ഥാനത്ത് വ്യാജ മദ്യക്കടത്ത്: ആർ.എസ്​.എസ്​ പ്രവർത്തകരുൾപ്പടെ നാലംഗ സംഘം പിടിയിൽ

തിരുവനന്തപുരം: പ്രാവച്ചമ്പലം ഭാഗത്ത് നടത്തിയ എക്സൈസ് പരിശോധനയിൽ വ്യാജമദ്യക്കടത്ത് നടത്തി വന്നിരുന്ന ആർ.എസ്​.എസ്​ പ്രവർത്തകരുൾപ്പടെ നാലംഗസംഘം പിടിയിലായി.

നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സച്ചിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കോളിളക്കം സൃഷ്ടിച്ച നരുവാമൂട് ഇരട്ടക്കൊല കേസിലെ പ്രതിയും ആർ.എസ്​.എസ്​ പ്രവർത്തകനുമായ നരുവാമൂട് ചെമ്മണ്ണിൽ കുഴി പഞ്ചമിയിൽ സജു (48), കൊലക്കേസ് പ്രതിയും ആർ.എസ്​.എസ്​ പ്രവർത്തകനുമായ പാപ്പനംകോട് എസ്റ്റേറ്റ് ഗംഗാ നഗറിൽ ഹരിദാസ് (47), നരുവാമൂട് ശ്രീധര നിലയത്തിൽ വിഷ്ണു എസ്​. രാജ് (29), നേമം സ്കൂളിന് സമീപം അമ്പലത്തുംവിള വീട്ടിൽ രജിം റഹിം (29) എന്നിവർ പിടിയിലായത്​.

ഇവർ നേതൃത്വം നൽകുന്ന വ്യാജമദ്യ മാഫിയ സംഘമാണ് ജില്ലയിൽ വ്യാജമദ്യ വിതരണവും കച്ചവടവും നിയന്ത്രിച്ചിരുന്നതെന്ന്​ എക്​സൈസ്​ അധികൃതർ പറഞ്ഞു. ഇവരിൽ നിന്നും വ്യാജ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച 25000 രൂപയും നാല് മൊബൈൽ ഫോണുകളും വ്യാജമദ്യം കടത്തിയ ജീപ്പും പിടിച്ചെടുത്തു.

Leave A Reply
error: Content is protected !!