ഉത്തരാഖണ്ഡ് സർക്കാരിന്റെ കോവിഡ് കിറ്റിൽ കൊറോണിലും; പരാതിയുമായി ഐ.എം.എ

ഉത്തരാഖണ്ഡ് സർക്കാരിന്റെ കോവിഡ് കിറ്റിൽ കൊറോണിലും; പരാതിയുമായി ഐ.എം.എ

ഡെഹ്റാഡൂൺ: ഉത്തരാഖണ്ഡ് സർക്കാർ വിതരണം ചെയ്യുന്ന കോവിഡ് കിറ്റിൽ ബാബ രാംദേവിന്റെ ‘കൊറോണിൽ ‘ഉൾപ്പെടുത്തുമെന്ന അഭ്യൂഹം ശക്തമായിരിക്കെ പരാതിയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ ). ലക്ഷണങ്ങളില്ലാത്തതോ നേരിയ ലക്ഷണങ്ങളുള്ളതോ ആയ കോവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്ന രോഗികൾക്ക് സർക്കാർ നൽകുന്ന കോവിഡ് കിറ്റിൽ പതഞ്ജലിയുടെ ‘കൊറോണിൽ ‘കൂടി ഉൾപ്പെടുത്താൻ ബാബ രാംദേവ് സർക്കാനോട് അഭ്യർഥിച്ചിട്ടുണ്ട് എന്നാണ് സൂചന.

ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്ന് ഉത്തരാഖണ്ഡ് ഐ.എം.എ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. അലോപ്പതി മരുന്നുകൾക്കൊപ്പം ആയുർവേദ മരുന്നായ കൊറോണിൽ കൂടി നൽകുന്നത് ‘മിക്സോപ്പതി’യാകുമെന്നും ഈ കോക്ടെയിൽ ചികിത്സ നടപ്പാക്കുന്നത് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാകുമെന്നും ചീഫ് സെക്രട്ടറിക്കെഴുതിയ കത്തിൽ ഐ.എം.എ പറയുന്നു .

സർക്കാറിന് ബാബ രാംദേവ് ഇത്തരത്തിൽ അപേക്ഷ നൽകിയിട്ടുണ്ടെന്ന് അറിഞ്ഞതുമുതൽ തന്നെ ഇതിനെതിരെ നീങ്ങാൻ ഐ.എം.എ തീരുമാനിച്ചിരിക്കുകയാണെന്നും സംസ്ഥാന ഘടകം അറിയിച്ചു.പാരസെറ്റമോൾ ഗുളികകൾ, തെർമോമീറ്റർ, വൈറ്റമിൻ ഡി ഗുളികൾ, സിങ്ക് എന്നിവയടങ്ങുന്ന കിറ്റാണ് കോവിഡ് രോഗികൾക്ക് സർക്കാർ വിതരണം ചെയ്യുന്നത് .

Leave A Reply
error: Content is protected !!