താലിചാർത്താനായി പന്തലിലെത്തിയത്​ രണ്ട്​ വരൻമാർ ; സർപ്രൈസ് നൽകി വധു

താലിചാർത്താനായി പന്തലിലെത്തിയത്​ രണ്ട്​ വരൻമാർ ; സർപ്രൈസ് നൽകി വധു

ലഖ്​നോ: ഒരു പെൺകുട്ടിക്ക് താലി ചാർത്താൻ രണ്ടു വരൻമാർ അണിഞ്ഞൊരുങ്ങി പന്തലിൽ എത്തിയാൽ എന്താകും സ്ഥിതി ? ഉത്തർ പ്രദേശിലെ ഇറ്റാ ജില്ലയിലെ കോട്​വാലി പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ അങ്ങനെയൊരു സംഭവം നടന്നു .

വധുവായ മോഹനിയും ഫുലൻപൂർ സ്വദേശിയായ ബാബ്​ലുവും തമ്മിലുള്ള വിവാഹമാണ്​ നിശ്ചയിച്ചിരുന്നത്​. വിവാഹ ദിവസം രാവിലെ ബബ്​ലുവും ബന്ധുക്കളും വധുവിന്‍റെ വീട്ടിലെത്തി. വധുവിന്‍റെ ബന്ധുക്കൾ വരനെ സ്വീകരിക്കുന്ന ചടങ്ങിനിടെ ഹയാത്​നഗർ ഗ്രാമത്തിലെ രാജാറാമിന്‍റെ മകനായ അജിത്തും വരനായി മോഹിനിയുടെ വീട്ടിലെത്തിയതോടെയാണ്​ സംഘർഷങ്ങൾക്ക് തുടക്കമിട്ടത് .

വധുവായ മോഹിനിയും അജിത്തും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നുവെന്നാണ്​ റിപ്പോർട്ടുകൾ. ഇരുവരുടെയും ബന്ധം എതിർത്ത മോഹിനിയുടെ ബന്ധുക്കൾ ബബ്​ലുവുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. മറ്റൊരാളുമായി മോഹിനിയുടെ വിവാഹം ഉറപ്പിച്ചെന്ന വാർത്തയറിഞ്ഞതോടെയാണ്​ അജിത്ത്​ ബന്ധുക്കളെയും കൂട്ടി വിവാഹപ്പന്തലിൽ എത്തിയതെന്ന്​ പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട്​ ചെയ്​തു​.

രണ്ടാമത്തെയാളെ വിവാഹം ചെയ്​ത്​ വധു പോയതോടെ ആദ്യത്തെയാളും കുടുംബവും പ്രശ്​നമുണ്ടാക്കി. ഒടുവിൽ പൊലീസ്​ ഇടപെട്ടാണ്​ രംഗം ശാന്തമാക്കിയത്​. വധുവിന്‍റെ പിതാവിനെയും അമ്മാവനെയും പൊലീസ്​ കസ്റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്​തു. കൂടാതെ രണ്ടാമത് എത്തിയ വരന്‍റെ ബന്ധുക്കളെയും പൊലീസ്​ അറസ്റ്റ്​ ചെയ്​തിട്ടുണ്ട്​. സംഭവത്തിൽ പൊലീസ്​ കൂടുതൽ വിശദീകരണം നൽകിയില്ല .

Leave A Reply
error: Content is protected !!