ചെട്ടികുളങ്ങരയില്‍ നിന്ന് 220 ലിറ്റര്‍ കോട പിടികൂടി

ചെട്ടികുളങ്ങരയില്‍ നിന്ന് 220 ലിറ്റര്‍ കോട പിടികൂടി

മാവേലിക്കര: മാവേലിക്കര എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ചെട്ടികുളങ്ങരയില്‍ നിന്ന് 220 ലിറ്റര്‍ കോട പിടിച്ചെടുത്തു.

സംഭവത്തിൽ ഈരേഴ വടക്ക് ശ്രീജിസദനം വീട്ടില്‍ ശ്രീകുമാര്‍, ജോക്കര്‍ ഷിബു എന്ന ഷിബു എന്നിവര്‍ക്കെതി​രെ കേസെടുത്തു. വീട്ടില്‍ അലൂമിനിയം പാത്രങ്ങളിലും ബക്കറ്റുകളിലുമായി സൂക്ഷിച്ചിരുന്ന 220 ലിറ്റര്‍ കോടയാണ് പിടിച്ചത്. എക്സൈസ് സി.ഐ ആര്‍.മനോജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

എക്സൈസ് സര്‍ക്കിള്‍ ഓഫീസ് പ്രിവന്റീവ് ഓഫീസര്‍ എം.കെ.ശ്രീകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബാബു ഡാനിയേല്‍, റ്റി.ജിയേഷ്, റിയാസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പിടിച്ചെടുത്ത കോട നശിപ്പിച്ചതായി എക്സൈസ് അറിയിച്ചു.

Leave A Reply
error: Content is protected !!