ബി​ജെ​പി കോ​ര്‍ ക​മ്മി​റ്റി യോ​ഗം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സിൽ നടത്താൻ തീരുമാനം

ബി​ജെ​പി കോ​ര്‍ ക​മ്മി​റ്റി യോ​ഗം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സിൽ നടത്താൻ തീരുമാനം

കൊ​ച്ചി: ഇന്ന് നടത്താൻ നിശ്ചയിച്ച ബി​ജെ​പി കോ​ർ ക​മ്മി​റ്റി യോ​ഗം എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി.

കോവിഡ് മാനദണ്ഡപ്രകാരം ഹോട്ടലുകളിൽ യോഗം ചേരാൻ അനുവാദമില്ലെന്ന് ചൂണ്ടികാട്ടി പൊലീസ് ഹോട്ടലിലെത്തി നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് വേദി മാറ്റിയത്.

മറ്റ് സംഘടനകൾ യോഗം ചേരുന്ന അവസരത്തിലും ഇത്തരത്തിൽ നോട്ടീസ് നൽകിയിരുന്നതായി പൊലീസ് അറിയിച്ചിരുന്നു.

നിലവിലെ സാഹചര്യത്തിൽ ബി​ജെ​പി കോ​ര്‍ ക​മ്മി​റ്റി​യോ​ഗം ഏറെ നി​ര്‍​ണാ​യ​ക​മാ​ണ്. കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സ് അ​ന്വേ​ഷ​ണം സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. സു​രേ​ന്ദ്ര​നി​ലേ​ക്കും മ​ക​നി​ലേ​ക്കും നീ​ങ്ങു​ന്ന ഘ​ട്ട​ത്തി​ല്‍ നി​ര്‍​ണാ​യ​ക കോ​ര്‍ ക​മ്മി​റ്റി​യോ​ഗ​മാ​ണ് കൊ​ച്ചി​യി​ല്‍ ചേ​രു​ന്ന​ത്. അ​വ​സ​രം മു​ത​ലെ​ടു​ത്ത് പി.​കെ. കൃ​ഷ്ണ​ദാ​സ്, ശോ​ഭാ സു​രേ​ന്ദ്ര​ന്‍ വി​ഭാ​ഗ​ങ്ങ​ള്‍ കാ​ര്യ​ങ്ങ​ള്‍ കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു​ക​ഴി​ഞ്ഞു.

Leave A Reply
error: Content is protected !!