സൗദിയിൽ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു- കേന്ദ്രമന്ത്രി വി മുരളീധരൻ

സൗദിയിൽ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു- കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സുമാരുടെ മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍.

ജിദ്ദയിലെ കോണ്‍സുല്‍ ജനറല്‍ ഷാഹിദ് ആലമുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് മുരളീധരന്‍ വ്യക്തമാക്കി. നഴ്‌സുമാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കോണ്‍സുലേറ്റിനോട് നിര്‍ദേശിച്ചിട്ടുണെന്നും അദ്ദേഹം അറിയിച്ചു.

പോലീസ്, ആശുപത്രി, തദ്ദേശഭരണ സ്ഥാപനം എന്നിവയുടെ ക്ലിയറന്‍സ് ലഭിക്കേണ്ടതുണ്ട്. പരുക്കേറ്റ മറ്റ് മലയാളികളുടെ ചികില്‍സയടക്കമുള്ള കാര്യങ്ങളിലും കോണ്‍സുലേറ്റിനോട് വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദേശിച്ചു.’- മുരളീധരന്‍ പറഞ്ഞു.

സൗദിയിലെ നജ്റാനില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്സുമാരായ ഷിന്‍സിക്കും അശ്വതിയ്ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മുരളീധരന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. കൊല്ലപ്പെട്ട ഷിന്‍സിയുടെയും അശ്വതിയുടെയും കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ചുവെന്നും അദ്ദേഹം അറഇയിച്ചു.

 

Leave A Reply
error: Content is protected !!