നെറ്റ് വർക്ക് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് കണ്ണൂർ ജില്ലാ കളക്ടർ

നെറ്റ് വർക്ക് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് കണ്ണൂർ ജില്ലാ കളക്ടർ

കണ്ണൂർ: ഓൺലൈൻ പഠനത്തിൽ വിദ്യാർത്ഥികൾക്ക് പ്രധാന വെല്ലുവിളിയായ നെറ്റ്‌വര്‍ക്ക് കവറേജ് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ജില്ലാ കളക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു. ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട കുട്ടികളുടെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ജില്ലാ കളക്ടര്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മൊബൈല്‍, ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെയും സഹകരണത്തോടെ പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ആളുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അദാലത്തില്‍ വിദ്യാർത്ഥികൾ അറിയിച്ചതിനെ തുടർന്നാണ് നടപടി.

Leave A Reply
error: Content is protected !!