എസ്.എസ്.എൽ.സി, പ്ലസ് ടു മൂല്യനിർണയത്തിനായി കെ.എസ്.ആർ.ടി.സിയുടെ സ്പെഷ്യൽ സർവ്വീസ്

എസ്.എസ്.എൽ.സി, പ്ലസ് ടു മൂല്യനിർണയത്തിനായി കെ.എസ്.ആർ.ടി.സിയുടെ സ്പെഷ്യൽ സർവ്വീസ്

കാസർഗോഡ് ജില്ലയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു മൂല്യനിർണയത്തിന് പോകുന്ന അധ്യാപകർക്കായി, കെ.എസ്.ആര്‍.ടി.സി സൗകര്യം ഒരുക്കുമെന്ന് ഡിപ്പോ മാനേജര്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ഏഴു മണിയ്ക്ക് കാസര്‍കോട് നിന്ന് പുറപ്പെട്ട് ദേശീയപാത നീലേശ്വരം വഴി ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കേന്ദ്രത്തിലേക്ക് പോകും. അവിടെ നിന്ന് തൃക്കരിപ്പൂര്‍ മൂല്യനിര്‍ണയ കേന്ദ്രത്തിലേക്കും.
വൈകീട്ട് തൃക്കരിപ്പൂരില്‍ നിന്ന് ചായ്യോത്തേക്കും അവിടെ നിന്ന് നീലേശ്വരം ദേശീയപാത വഴി കാസര്‍കോട്ടേക്കും സര്‍വീസ് നടത്തും.

മറ്റൊരു ബസ് തിങ്കളാഴ്ച മുതല്‍ രാവിലെ 7 ന് പയ്യന്നൂരില്‍ നിന്ന് നീലേശ്വരം -കാഞ്ഞങ്ങാട് -ചന്ദ്രഗിരി പാലം വഴി കാസര്‍കോടെത്തി തളങ്കര മൂല്യനിര്‍ണയ കേന്ദ്രത്തിലേക്ക് സര്‍വീസ് നടത്തും. വൈകീട്ട് തളങ്കരയില്‍ നിന്ന് ചന്ദ്രഗിരി പാലം കാഞ്ഞങ്ങാട്, നീലേശ്വരം വഴി പയ്യന്നൂരിലേക്ക് സര്‍വ്വീസ് നടത്തും. ജില്ലാ കളക്ടറുടെ പ്രത്യേക ഇടപെടലിനെത്തുടർന്നാണ് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവ്വീസ് നടത്തുന്നത്.

Leave A Reply
error: Content is protected !!