ശശികലയുടെ രാഷ്ട്രീയ പ്രവേശന നീക്കം ; ഇപിഎസ്-ഒപിഎസ് കൂടിക്കാഴ്ച

ശശികലയുടെ രാഷ്ട്രീയ പ്രവേശന നീക്കം ; ഇപിഎസ്-ഒപിഎസ് കൂടിക്കാഴ്ച

ചെന്നൈ: തമിഴ്നാട്ടില്‍ ശശികലയുടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള തയ്യാറെടുപ്പിനിടെ അണ്ണാഡിഎംകെയില്‍ മഞ്ഞുരുകുന്നു .ഇടഞ്ഞ് നിന്നിരുന്ന ഒ പനീര്‍സെല്‍വവുമായി എടപ്പാടി പളനിസ്വാമി കൂടിക്കാഴ്ച നടത്തി. ഭിന്നത പരിഹരിച്ച് ഒരുമിച്ച് പോകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇപിഎസ് പറഞ്ഞു . അതേസമയം അണ്ണാഡിഎംകെയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ശശികല അനുയായികളുടെ യോഗം വിളിച്ചു.

അതെ സമയം രാഷ്ട്രീയത്തിലേക്ക് മടങ്ങുമെന്ന് ശശികല വ്യക്തമാക്കിയതോടെ നേതൃസ്ഥാനം നഷ്ടമാകാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇപിഎസ്. അഭിപ്രായ വൈരുധ്യമുള്ള ഒപിഎസ്സുമായി പളനിസ്വാമി ചെന്നൈയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് ചര്‍ച്ച നടത്തി. ഭിന്നത പരിഹരിച്ച് ഒരുമിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു.

ഒപിഎസ് പക്ഷ നേതാക്കളുമായി അണ്ണാഡിഎംകെ ആസ്ഥാനത്ത് വിളിച്ച ചര്‍ച്ചയില്‍ നിന്ന് നേരത്തെ പനീര്‍സെല്‍വം വിട്ടുനിന്നിരുന്നു. നേതൃസ്ഥാനത്ത് നിന്ന് തഴഞ്ഞെന്നാണ് പനീര്‍സെല്‍വം വിഭാഗത്തിന്‍റെ പരാതി. ഒരുമിച്ച് പോകുമെന്ന് യോഗത്തിന് ശേഷം പളനിസ്വാമി അവകാശപ്പെട്ടു. അതേസമയം വിമത നേതാക്കളെ ഒപ്പംഎത്തിച്ച് പിന്തുണ ഉറപ്പാക്കാന്‍ അനുയായികളുടെ യോഗം ശശികല വിളിച്ചു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പാര്‍ട്ടിയെ തിരിച്ചുപിടിക്കുമെന്നാണ് ആഹ്വാനം.

Leave A Reply
error: Content is protected !!