കുതിരാന്‍ തുരങ്ക നിര്‍മാണം: അടിയന്തര ഇടപെടല്‍ നടത്തുമെന്ന്‌ മന്ത്രി മുഹമ്മദ് റിയാസ്

കുതിരാന്‍ തുരങ്ക നിര്‍മാണം: അടിയന്തര ഇടപെടല്‍ നടത്തുമെന്ന്‌ മന്ത്രി മുഹമ്മദ് റിയാസ്

തൃശൂര്‍: കുതിരാന്‍ തുരങ്ക നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിമാരുടെ സംഘം ഇന്ന് കുതിരാന്‍ സന്ദര്‍ശിച്ചു. തുരങ്കത്തിലൂടെയുള്ള ഗതാഗതം തുറന്ന് നല്‍കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടല്‍ നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.

വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച പ്രത്യേക യോഗം ചേരും.നിര്‍മാണത്തിലെ പോരായ്മകള്‍ മനസിലാക്കിയിട്ടുണ്ടെന്നും നിര്‍മാണ കമ്ബനി അധികൃതരും ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് ഒരു തുരങ്കമെങ്കിലും ഉടന്‍ തുറക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കുതിരാന്‍ പഴയ റോഡിന്റെ വീതി ഒരു മീറ്റര്‍ കൂട്ടിയുള്ള നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. ഇത് മഴക്കാലത്ത് ഗുണകരമാകുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു.

മന്ത്രി ആര്‍. ബിന്ദു, കലക്ടര്‍ എസ്.ഷാനവാസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

Leave A Reply
error: Content is protected !!