വിളക്കുടി ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു

വിളക്കുടി ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു

കൊല്ലം: മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തിൽ റാ​പ്പി​ഡ് റെ​സ്‌​പോണ്‍​സ് ടീം, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​കള്‍, കു​ടും​ബ​ശ്രീ, ഹ​രി​ത കര്‍​മ്മ​സേ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വര്‍​ത്ത​ന​ങ്ങള്‍ ന​ട​ത്തി​. ഒ​രു വര്‍​ഷ​ത്തി​ന​കം പഞ്ചായത്തിലെ മുഴുവൻ വീ​ടു​ക​ളി​ലും ഉ​റ​വി​ട മാ​ലി​ന്യ സം​സ്​ക​ര​ണ ഉ​പാ​ധി​കള്‍ സ്ഥാ​പി​ച്ച്‌ പഞ്ചായത്തിനെ സീ​റോ വേ​സ്റ്റ് പഞ്ചായത്താക്കുമെന്ന് ഭരണ സമിതി അറിയിച്ചു.​

ഇതിന് മുന്നോടിയായി പരി​സ്ഥി​തി ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി പഞ്ചായത്തിലെ രണ്ടാം വാര്‍​ഡി​ലെ മു​ഴു​വന്‍ വീ​ടു​ക​ളി​ലും ഇന്നലെ ഫ​ല​വൃ​ക്ഷ​ത്തൈ​കള്‍ ന​ട്ടു. കൂ​ടാ​തെ ഈ വാര്‍​ഡി​ല്‍ 100 ഫ​ല വൃ​ക്ഷ​ത്തൈ​കള്‍ നട്ട് വാര്‍​ഡ് ത​ല സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തില്‍ ഈ വൃ​ക്ഷ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​വും, പ​രി​പാ​ല​ന​വും ഏ​റ്റെ​ടു​ക്കാ​നു​ള്ള പ​ദ്ധ​തി​യും ആ​വി​ഷ്​ക​രി​ച്ചി​ട്ടു​ണ്ട്.

Leave A Reply
error: Content is protected !!