കൊറോണ വൈറസ് എച്ച്‌ഐവി ബാധിതയില്‍ തുടർന്നത് 216 ദിവസം; 30 ലേറെ വ്യതിയാനങ്ങള്‍ സംഭവിച്ചെന്നും പഠനം

കൊറോണ വൈറസ് എച്ച്‌ഐവി ബാധിതയില്‍ തുടർന്നത് 216 ദിവസം; 30 ലേറെ വ്യതിയാനങ്ങള്‍ സംഭവിച്ചെന്നും പഠനം

കേപ് ടൗണ്‍: എച്ച്‌ഐവി ബാധിതയായ ദക്ഷിണാഫ്രിക്കന്‍ യുവതിയില്‍ കൊറോണവൈറസിന്റെ അപകടകരമായ നിരവധി വകഭേദങ്ങള്‍ ഉണ്ടായെന്ന് കണ്ടെത്തി ഗവേഷകസംഘo.216 ദിവസത്തോളം വൈറസ് സാന്നിധ്യം നിലനിന്ന 36 കാരിയില്‍ കോവിഡ് വൈറസിന് മുപ്പതിലധികം വ്യതിയാനങ്ങള്‍ സംഭവിച്ചതായി മെഡ്ആര്‍ക്കൈവ്(medRxiv) എന്ന മെഡിക്കല്‍ ജേണലില്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു .

2006 ലാണ് ക്വാസുലു നതാല്‍ സ്വദേശിയായ യുവതിയ്ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് യുവതിയുടെ പ്രതിരോധശേഷി കാലക്രമേണ കുറഞ്ഞുവന്നു. 2020 സെപ്റ്റംബറില്‍ കോവിഡ് ബാധിച്ച യുവതിയില്‍ വൈറസിന്റെ സ്വഭാവത്തിന് മാറ്റം വരുത്തക്ക വിധത്തില്‍ 13 വകഭേദങ്ങളും 19 മറ്റ് ജനികത വ്യതിയാനങ്ങളും സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നത് . കൂടുതൽ അപകടകാരിയായ വൈറസ് വകഭേദങ്ങളായ E484K,(ആല്‍ഫ ), N510Y(ബീറ്റ )എന്നിവയും ഇവയില്‍ ഉള്‍പ്പെടുന്നു.

അതെ സമയം യുവതിയില്‍ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പടര്‍ന്നിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്ന് ഗവേഷകര്‍ പറയുന്നു. ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നതാല്‍ മേഖലയില്‍ കോവിഡ് വൈറസിന്റെ വിവിധ വകഭേദങ്ങള്‍ കണ്ടെത്തിയതില്‍ യാദൃശ്ചികതയില്ലെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത് . ഇവിടെ പ്രായപൂര്‍ത്തിയായ നാല് പേരില്‍ ഒരാളെങ്കിലും എച്ച്‌ഐവി പോസിറ്റീവാണെന്നതാണ് കാരണം.

എച്ച്ഐവി രോഗികൾക്ക് കോവിഡ് പിടിപെടാനുള്ള സാധ്യതയ്ക്കും അത് മൂലം ഗുരുതരപ്രത്യാഘാതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയ്ക്കുമുള്ള തെളിവുകള്‍ കുറവാണ്. എങ്കിലും ഗുരുതര എച്ച്ഐവി ബാധിതര്‍ വൈറസ് വകഭേദങ്ങളുടെ ഫാക്ടറിയായി തീരാമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു .

താരതമ്യേന പ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികളുടെ ശരീരത്തില്‍ കൊറോണ വൈറസിന് ദീര്‍ഘകാലം തുടരാനാവുമെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ ജെനിറ്റിസിസ്റ്റ് ട്യുലിയോ ഡി ഒലിവൈറ വെളിപ്പെടുത്തുന്നു . പഠനം നടത്തിയ യുവതിയില്‍ കോവിഡിന്റെ നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് പ്രകടമായിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതെ സമയം എച്ച്‌ഐവി ബാധിതരിലെ വൈറസ് വ്യതിയാനം ഏറ്റവുമധികം ബാധിക്കാനിടയാകുന്നത് ഇന്ത്യയിലായിരിക്കുമെന്നും റിപ്പോർട്ടിൽ ട്യുലിയോ ഒലിവൈറ മുന്നറിയിപ്പ് നല്‍കുന്നു.

Leave A Reply
error: Content is protected !!