യു.എസ് സൈനിക ക്യാമ്പ് ലക്ഷ്യമിട്ട രണ്ട് ഡ്രോണുകള്‍ തകര്‍ത്ത് ഇറാഖ്

യു.എസ് സൈനിക ക്യാമ്പ് ലക്ഷ്യമിട്ട രണ്ട് ഡ്രോണുകള്‍ തകര്‍ത്ത് ഇറാഖ്

ബാഗ്ദാദ്: അമേരിക്കന്‍ സൈനിക ക്യാമ്പിന് മുകളില്‍ വെച്ച് രണ്ട് ഡ്രോണുകള്‍ തകര്‍ത്തതായി ഇറാഖ് . ഇറാഖിന്റെ പടിഞ്ഞാറന്‍ മരുഭൂമിയിലെ ഐന്‍ അല്‍ അസദ് സൈനിക ക്യാമ്പിലായിരുന്നു ആക്രമണം.

ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബഗ്ദാദ് വിമാനത്താവളത്തിന് മുകളില്‍ ഒരു റോക്കറ്റ് വെടിവെച്ച് വീഴ്ത്തിയിരുന്നു. അതെ സമയം ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നുമില്ലെന്ന് കേണല്‍ വെയിന്‍ മറോട്ടോ വ്യക്തമാക്കി .ഇതേ സൈനിക താവളത്തെ കഴിഞ്ഞ മാസം ഒരു സായുധ ഡ്രോണ്‍ ലക്ഷ്യമിട്ടിരുന്നു.

ഈ വര്‍ഷം ഇതേവരെ 39 ആക്രമണങ്ങളാണ് ഇറാഖിലെ യുഎസ് സൈനിക ക്യാമ്പുകള്‍ക്ക് നേരെ ഉണ്ടായത്.

Leave A Reply
error: Content is protected !!