ശ്രീ​ല​ങ്ക​ൻ ക​ട​ലി​ൽ തീപിടിച്ച്​ മു​ങ്ങി​യ​ ച​ര​ക്കു​ക​പ്പലിൽ നിന്ന് ഡേറ്റാ റെക്കോഡർ കണ്ടെടുത്തു

ശ്രീ​ല​ങ്ക​ൻ ക​ട​ലി​ൽ തീപിടിച്ച്​ മു​ങ്ങി​യ​ ച​ര​ക്കു​ക​പ്പലിൽ നിന്ന് ഡേറ്റാ റെക്കോഡർ കണ്ടെടുത്തു

കൊ​ളം​ബൊ: ശ്രീ​ല​ങ്ക​ൻ ക​ട​ലി​ൽ തീപിടിച്ച്​ മു​ങ്ങി​യ​ രാ​സ​വ​സ്​​തു​ക്ക​ള​ട​ങ്ങി​യ ക​ണ്ടെ​യ്​​ന​ർ ക​യ​റ്റി​യ ച​ര​ക്കു​ക​പ്പലിൽ നിന്ന് ഡേറ്റാ റെക്കോഡർ കണ്ടെടുത്ത് മുങ്ങൽ വിദഗ്ധർ .ശ്രീ ലങ്കൻ നാവികസേനയുടെ സഹായത്തോടെ മർച്ചന്‍റ് ഷിപ്പിങ് സെക്രട്ടേറിയറ്റിലെ മുങ്ങൽ വിദഗ്ധരാണ് ‘കപ്പലിന്‍റെ ബ്ലാക്ക് ബോക്സ്’ എന്നറിയപ്പെടുന്ന വോയേജ് ഡാറ്റ റെക്കോർഡർ (വി.ഡി.ആർ) കണ്ടെടുത്തത്.

എന്നാൽ എണ്ണയുടെയോ രാസചോർച്ചയുടെയോ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് ശ്രീലങ്കൻ പോർട്ട് അതോറിറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു. എണ്ണ മലനീകരണമോ അവശിഷ്ടങ്ങളോ ഉണ്ടാകുന്നുണ്ടോ എന്ന് ലങ്കൻ നാവികസേനയും ഇന്ത്യൻ തീരദേശ സേനയും പ്രാദേശിക അധികാരികളും സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട് .

മേ​യ് 21ന്​ ​കൊ​ളം​ബോ​ തീ​ര​ത്തു​വെ​ച്ചാ​ണ് സി​ങ്ക​പ്പൂ​ർ ച​ര​ക്കു​ക​പ്പ​ലി​ന്​ തീ​പി​ടി​ച്ച​ത്. ഖ​ത്ത​റി​ൽ​ നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ യാ​ത്ര തി​രി​ച്ച​താ​ണ്​ ക​പ്പ​ൽ. തീ​പി​ടി​ച്ച് 12 ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴാ​ണ്​ ക​പ്പ​ല്‍ മു​ങ്ങി​ത്തു​ട​ങ്ങി​യ​ത്. തുടർന്ന് ഇ​ന്ധ​ന​വും രാ​സ​വ​സ്​​തു​ക്ക​ളും പ്ലാ​സ്​​റ്റി​ക്​ മാ​ലി​ന്യ​ങ്ങ​ളു​മെ​ല്ലാം ക​ട​ലി​ൽ ഒഴുകാൻ തുടങ്ങിയിരുന്നു . 350 മെ​ട്രി​ക് ട​ണ്‍ ഇ​ന്ധ​ന​മാ​ണ്​ ശ്രീ​ല​ങ്ക​യു​ടെ 30 കി​ലോ​മീ​റ്റ​ര്‍ വ​രു​ന്ന തീ​ര​മേ​ഖ​ല​യി​ൽ പ​ര​ന്നൊ​ഴു​കി​യ​ത്.

Leave A Reply
error: Content is protected !!