മൂന്ന് ജില്ലകളിലൊഴികെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി ഉത്തര്‍ പ്രദേശ്

മൂന്ന് ജില്ലകളിലൊഴികെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി ഉത്തര്‍ പ്രദേശ്

ലഖ്‌നോ: മൂന്ന് ജില്ലകളിലൊഴികെ കോവിഡിനെ തുടർന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍.മീററ്റ്, സഹരണ്‍പൂര്‍, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലാണ് ലോക്ഡൗണ്‍ നിയന്ത്രണം തുടരുക.

അതെ സമയം , രാത്രി കാല കര്‍ഫ്യൂ, വാരാന്ത്യ കര്‍ഫ്യൂ എന്നിവ തുടരും. ലോക്ഡൗണ്‍ നീക്കാത്ത മൂന്ന് ജില്ലകളിലും 600 ലേറെ പേര്‍ ചികിത്സയിലുണ്ടെന്നാണ് യു.പി സര്‍ക്കാര്‍ വിശദീകരിക്കുന്നത് . കഴിഞ്ഞ ദിവസം, ബറേലിയിലും ബുലന്ദ്ഷഹറിലും കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിരുന്നു.

ഇതുവരെ 2.23 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും സംസ്ഥാന സര്‍ക്കാര്‍ വെളിപ്പെടുത്തുന്നു .അതേസമയം, 1100 പേര്‍ക്ക് കൂടി യുപിയിൽ കോവിഡ് സ്ഥിരീകരിച്ചു. 17,000 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

Leave A Reply
error: Content is protected !!