അതിശൈത്യം ; കിഴക്കൻ ലഡാക്കിലെ 90 ശതമാനം സൈനികരെയും പുനർവിന്യസിച്ച് ചൈനീസ് സേന

അതിശൈത്യം ; കിഴക്കൻ ലഡാക്കിലെ 90 ശതമാനം സൈനികരെയും പുനർവിന്യസിച്ച് ചൈനീസ് സേന

ന്യൂഡൽഹി: 90 ശതമാനം സൈനികരെയും കിഴക്കൻ ലഡാക്ക് സെക്ടറിൽ പുനർവിന്യസിച്ച് ചൈനീസ് സേന. കഴിഞ്ഞ ഒരു വർഷമായി വിന്യസിച്ചിരുന്ന സൈനികരെയാണ് കൊടുംശൈത്യത്തെ തുടർന്നുള്ള മോശം കാലാവസ്ഥയെ തുടർന്ന് പുനർവിന്യാസിച്ചതെന്നാണ് റിപ്പോർട്ട്. തണുപ്പ് കൂടാതെ ഹൈ ലാറ്റിറ്റ്യൂടും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ചൈനീസ് സൈനികരെ പ്രതികൂലമായി ബാധിച്ചെന്നാണ് വിവരം.

2020 ഏപ്രിൽ-മേയ് മാസം മുതൽ കിഴക്കൻ ലഡാക്കിലെ ഇന്ത്യൻ അതിർത്തി പ്രദേശത്തിന് സമീപം 50,000 സൈനികരെയാണ് വിന്യസിച്ചിരുന്നത്. അതെ സമയം , ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടിയതിന് പിന്നാലെ പാഗോങ് തടാക മേഖലയിൽ നിന്ന് സൈനികരെ പിൻവലിച്ചിരുന്നു.

ഇന്ത്യൻ സൈനികരെ ഹൈആൾറ്റിറ്റ്യൂഡ് മേഖലയിൽ രണ്ടു വർഷത്തേക്കാണ് വിന്യസിക്കുന്നത്. കൂടാതെ പ്രതിവർഷം 40 മുതൽ 50 ശതമാനം വരെ സൈനികർ പുനർവിന്യസിക്കുകയും ചെയ്തു.

Leave A Reply
error: Content is protected !!