റിയൽ മി ഫൈവ് ജി വിപണിയിലിറക്കുന്നു

റിയൽ മി ഫൈവ് ജി വിപണിയിലിറക്കുന്നു

റിയല്‍മീ, വില കുറഞ്ഞ 5G മൊബൈൽ വിപണിയിലിറക്കുന്നു. ആഗോള ഉച്ചകോടിയിലാണ് റിയൽമീ യൂറോപ്പ് മേധാവിയായ മാധവ് ഷെത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. 5ജി ഫോണ്‍ 7,000 രൂപയ്ക്ക് (100 ഡോളര്‍) ഒരു മോഡൽ കൊണ്ടുവരുമെന്നും പറഞ്ഞു. ആഗോളതലത്തില്‍ 5ജി ഫോണുകളുടെ വലിയ വ്യാപനത്തോടെ, റിയല്‍മീയുടെ പദ്ധതി അര്‍ത്ഥവത്താകുമെന്നാണ് പ്രതീക്ഷ. പ്രത്യേകിച്ചും 5ജി സാങ്കേതികവിദ്യ ദിവസം തോറും വിലകുറഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത്. നാര്‍സോ മധ്യനിരയിലും, വരാനിരിക്കുന്ന ജി.ടി സീരീസ് പ്രീമിയം, മുന്‍നിര വിഭാഗങ്ങള്‍ക്കുമായാണ് അവതരിപ്പിക്കുന്നത്.

ഇതിലൂടെ, റിയല്‍മീ ആസൂത്രണം ചെയ്യുന്നുവെന്ന് പറഞ്ഞ 5ജി ഫോണ്‍ ഒരു നമ്പര്‍ സീരീസ് ഫോണാകും. 108 മെഗാപിക്‌സല്‍ ക്യാമറയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച റിയല്‍മീ 8 പ്രോയാണ് കമ്പനിയുടെ നമ്പര്‍ സീരീസിലെ അവസാന ഫോണ്‍. റിയല്‍മീക്ക് ഇതിനകം തന്നെ ഇന്ത്യയില്‍ മിതമായ നിരക്കില്‍ 5ജി ഫോണുകളുണ്ട്. അടുത്തിടെ പുറത്തിറക്കിയ റിയല്‍മീ 8 5ജി ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 5ജി ഫോണുകളിലൊന്നാണ്. മറ്റ് ചില ഫോണ്‍ മോഡലുകളായ റിയല്‍മീ നര്‍സോ 30 പ്രോ 5 ജി, എക്‌സ് 7 എന്നിവയ്ക്ക് 15,000 മുതല്‍ 20,000 രൂപ
വരെയാണ് വില.

Leave A Reply
error: Content is protected !!