കോവിഡ് ചികിത്സ: പാലക്കാട് ജില്ലയ്ക്ക് പ്രത്യേക പരിഗണന നല്‍കണം: മന്ത്രി കെ കൃഷ്ണന്‍കുട്ടി

കോവിഡ് ചികിത്സ: പാലക്കാട് ജില്ലയ്ക്ക് പ്രത്യേക പരിഗണന നല്‍കണം: മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട്: ഉള്‍പ്രദേശങ്ങള്‍, ആദിവാസി മേഖലകള്‍ എന്നിവ കൂടുതലുള്ളതിനാൽ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയ്ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ പങ്കെടുത്ത കോവിഡ് പ്രതിരോധ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കാന്‍ നടപടിയെടുക്കണം. ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും മന്ത്രി മുന്നോട്ടു വെച്ചു.

ജില്ലയില്‍ മഴക്കാല ശുചീകരണ യജ്ഞനത്തിന് ജില്ലയില്‍ തുടക്കം കുറിച്ചു. ഉറവിട നശീകരണത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും കോവിഡ് ഇതര രോഗങ്ങളെ പ്രതിരോധിക്കാന്‍ ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപനങ്ങള്‍, വാര്‍ഡുതല സമിതികള്‍ എന്നിവയുടെ സഹകരണത്തോടെയുള്ള പ്രവൃത്തികള്‍ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

ജില്ലയ്ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ഇതുവരെ അനുവദിച്ചത് 702450 ഡോസ് കോവിഡ് വാക്‌സിന്‍. 647930 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 54520 ഡോസ് കോവാക്‌സിനുമാണ് ലഭിച്ചത്. ഇതില്‍ 467137 പേര്‍ കോവിഷീല്‍ഡ് ഫസ്റ്റ് ഡോസും 276651 പേര്‍ സെക്കന്റ് ഡോസും എടുത്തിട്ടുണ്ട്. 29838 പേര്‍ കോവാക്‌സിന്‍ ഫസ്റ്റ് ഡോസും 7903 പേര്‍ സെക്കന്റ് ഡോസുമാണ് എടുത്തിരിക്കുന്നത്.

Leave A Reply
error: Content is protected !!