അഫ്ഗാനിസ്ഥാനില്‍ ബോംബ് സ്‌ഫോടനം ; 11 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ ബോംബ് സ്‌ഫോടനം ; 11 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ റോഡരികിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ബദ്ഗിസ് പ്രവിശ്യയിലെ അബ്കമരി ജില്ലയിലാണ് സ്‌ഫോടനം നടന്നതെന്ന് ജില്ല ഗവര്‍ണര്‍ ഖുദാബാദ് ത്വയ്യിബ് വെളിപ്പെടുത്തി .

ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30 ഓടെയായിരുന്നു ബോംബ് സ്‌ഫോടനം . ആക്രമണത്തിൽ കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉണ്ടെന്ന് പ്രാദേശിക അധികൃതര്‍ വ്യക്തമാക്കി.സംഭവത്തിന് പിന്നിൽ താലിബാനാണ് അബ്കമരി ഗവര്‍ണര്‍ പറഞ്ഞെങ്കിലും, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ ദിവസം 10 പ്രവിശ്യകളിലെങ്കിലും സുരക്ഷാ സേനയും താലിബാനും തമ്മിൽ ഏറ്റുമുട്ടിയതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

Leave A Reply
error: Content is protected !!