ബി.ജെ.പി കോർകമ്മിറ്റി യോഗത്തിന് വിലക്ക്; കോവിഡ് മാനദണ്ഡപ്രകാരം ഹോട്ടലുകളിൽ യോഗം ചേരാൻ അനുമതിയില്ലെന്ന് പൊലീസ്

ബി.ജെ.പി കോർകമ്മിറ്റി യോഗത്തിന് വിലക്ക്; കോവിഡ് മാനദണ്ഡപ്രകാരം ഹോട്ടലുകളിൽ യോഗം ചേരാൻ അനുമതിയില്ലെന്ന് പൊലീസ്

കൊച്ചി: ഇന്ന് ഉച്ചതിരിഞ്ഞ് നടക്കാനിരുന്ന ബി.ജെ.പി കോർകമ്മിററി യോഗത്തിന് പൊലീസ് വിലക്ക്.  കോവിഡ് മാനദണ്ഡപ്രകാരം ഹോട്ടലുകളിൽ യോഗം ചേരാൻ അനുവാദമില്ലെന്ന് പൊലീസ് വ്യക്തമാക്കി.

യോഗം നടത്തുന്നതിനെതിരെ പൊലീസ് ഹോട്ടലിലെത്തി നോട്ടീസ് നൽകി. മറ്റ് സംഘടനകൾ യോഗം ചേരുന്ന അവസരത്തിലും ഇത്തരത്തിൽ നോട്ടീസ് നൽകിയിരുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് യോഗം ചേരാൻ കഴിയുമോ എന്ന സാധ്യതയും പാർട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഭാ​ര​വാ​ഹി​ക​ൾ നേ​രി​ട്ട് പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം ചേ​രു​ന്ന​ത്. നേ​തൃ​ത്വ​ത്തി​നെ​തി​രെ പ​ര​സ്യ​മാ​യി പ്ര​തി​ക​ര​ണം ന​ട​ത്തി​യ മു​ൻ പ്ര​സി​ഡ​ൻ​റ്​ സി.​കെ. പ​ത്മ​നാ​ഭ​നെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

 

Leave A Reply
error: Content is protected !!