പരിസ്ഥിതി സംരക്ഷണത്തിൽ കണ്ടൽകാടുകളുടെ പ്രസക്തിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി, തൃശൂരിലെ ഐ.ടി.ഐ അധ്യാപകൻ

പരിസ്ഥിതി സംരക്ഷണത്തിൽ കണ്ടൽകാടുകളുടെ പ്രസക്തിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി, തൃശൂരിലെ ഐ.ടി.ഐ അധ്യാപകൻ

ലോക പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്തെമ്പാടും വൃക്ഷത്തൈകൾ നട്ട് ആഘോഷിച്ചു വെങ്കിൽ, ഇതിൽ നിന്ന് വ്യത്യസ്ഥമായി പരിസ്ഥിതി സംരക്ഷണത്തിൽ കണ്ടൽ കാടുകളുടെ പ്രസക്തിയെക്കുറിച്ച് മാള ഗവൺമെൻറ് ഐ.ടി.ഐ അധ്യാപകനായ രാഹുൽ എ രവി അന്തിക്കാടിന്റെ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഈ യുവ അദ്ധ്യാപകൻ കണ്ടൽ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യമന്ത്രിക്കായി തുറന്ന കത്തെഴുതിയിരിക്കുകയാണ്. പൂരങ്ങളുടെ നാടായ തൃശ്ശൂരിൽ നിന്നുള്ള ഈ അധ്യാപകൻ, മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്

“ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി : ശ്രീ പിണറായി വിജയൻ സാർ ,

അങ്ങയുടെ ശ്രദ്ധയിലേക്ക് ഒരു നൂതന ആശയം കൊണ്ട് വരാൻ വേണ്ടി എഴുതുന്ന ലേഖനം – നമ്മുടെ തീര പ്രദേശങ്ങൾ ശാശ്വതമായ രീതിയിൽ സംരക്ഷിക്കുന്ന ഒരു സംവിധാനം സർക്കാർ തിരയുകയാണ് എന്ന് അറിഞ്ഞു, അതിലേക്ക്
വിലപ്പെട്ട കുറച്ചു സംഭാവനകൾ നൽകുവാൻ ആഗ്രഹമുണ്ട്,

ചെയ്യാൻ ഉദ്ദേശിക്കുന്നതിന്റെ ഒരു രൂപ രേഖ ഇനി പറയുന്നു

കണ്ടൽ കൊണ്ട് ഒരു ജൈവ സീ പോർട്ട് (bio mimicry)

എന്ത് കൊണ്ടാണ് കടപുറത്തു കണ്ടൽ നട്ട് പരിപാലിക്കാൻ ഇത്ര വർഷം ആയിട്ടും പ്രദേശ വാസികൾ പോലും ശ്രമിക്കാത്തത്,

1 കണ്ടൽ കൊണ്ട് കടപുറത്തു വെയിൽ കിട്ടില്ല, വഞ്ചിയും വലയും, മീനും എല്ലാം ഉണക്കാൻ വെയിൽ അത്യാവശ്യമാണ്,

2. വഞ്ചി ഇറക്കാൻ പറ്റില്ല , വലകൾ കുടുങ്ങുന്നു,

തുടങ്ങിയ കാരണങ്ങൾ വരെ പറയുന്നുണ്ട്,

പരിസ്ഥിതി സ്നേഹികൾ നടുന്ന കണ്ടൽ രാത്രി വന്നു പറിച്ചു കളയുന്ന വിരുതന്മാർ വരെയുണ്ട്,

കാരണം ഒരുപാട് പേർ ശ്രമിച്ചു നോക്കി ഒടുവിൽ പരാജയം സമ്മതിച്ച ചരിത്രം ഈ കണ്ടൽ വിരോധഭാസത്തിന് പിന്നിൽ ഉണ്ട്,

ഇതിന് പരിഹാരം

1. ഈ കണ്ടൽ അവർക്ക് വരുമാനം കൂടി ഉണ്ടാക്കുന്ന രീതിയിൽ ആയിരിക്കണം, നടേണ്ടത്, അതിൽ നിന്നും മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ കഴിയും എന്ന് പലവട്ടം തെളിഞ്ഞതാണ്, അത് പ്രായോഗികമാക്കുക എന്നതാണ് ആദ്യ പടി,
കണ്ടലുകൾ സ്വാഭാവികമായി വളർന്ന് പന്തലിപ്പിക്കാതെ, നമ്മുടെ ആവശ്യത്തിന് അനുസരിച്ച് വിവിധ രൂപത്തിൽ വളർത്താൻ കഴിയും, കണ്ടലിന്റെ വേരുകൾ മണലിനെ സ്ഥിരപ്പെടുത്തും, ഈ കണ്ടൽ കാടുകൾക്ക് വശങ്ങളിൽ നിന്നുള്ള മണൽ മാത്രം ഉപയോഗിച്ചു പതിയെ ഈ boi groyn കാലാന്തരത്തിൽ കടലിലേക്ക് മണൽ തിട്ടകൾ വരെ നീട്ടി കൊണ്ട് പോകാം

2. കണ്ടലുകൾ കൊണ്ട് കടലിൽ പോർട്ടുകൾ ഉണ്ടാക്കുന്നത് ആയിരിക്കും ഉത്തമം, സ്വാഭാവിക രീതിയിൽ കണ്ടൽ വളർന്നാൽ, അല്ലെങ്കിൽ ഒരു ഭിത്തി പോലെ കണ്ടൽ നട്ടാൽ വഞ്ചി കരയ്ക്ക് അടുപ്പിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവും ,

എന്നാൽ കടലിലേക്ക് നീണ്ടു പോകുന്ന groyn ഒരു പോർട്ട് പോലെ രൂപപ്പെടുത്തി, വഞ്ചി അടുപ്പിക്കാൻ ഉള്ള സ്ഥലം കൂട്ടാം, , ചീർപ്പിന്റെ പല്ല് പോലെ വേണം കണ്ടൽ കാട് കടലിലേക്ക് ഇറക്കാൻ,
കടൽ ക്ഷോഭം ഉണ്ടാവുമ്പോൾ അത് ഏറ്റുവാങ്ങാൻ കഴിയുന്ന പ്രതല വിസ്തീർണം കൂട്ടുക എന്നതാണ് ഇവിടെ തത്വം.
മാത്രമല്ല, സ്ഥിരമായി നൂറുകണക്കിന് വർഷം നില നിൽക്കുന്ന ഒരു നിർമ്മിതി ആവാൻ സാധ്യത ഉള്ളത് കൊണ്ട്, ഭാവിയിൽ ഒരിക്കലും മീൻ പിടിക്കാൻ പോകുന്നവർക്ക് തടസ്സം ഉണ്ടാക്കാൻ പാടില്ലല്ലോ

3. കരയിലേക്ക് കയറാതെ, പതിയെ കടലിലേക്ക് ഇറങ്ങി പോകുന്ന രീതിയിൽ കണ്ടൽ വളർത്തി കൊണ്ട് പോകണം, അമിതമായ വളർച്ച വിളവ് എടുപ്പ് ആക്കാം , ഇത്തരം പോർട്ടുകൾ വലിയ കപ്പലുകൾ ഒഴികെയുള്ള മറ്റെല്ലാ വിധ വള്ളങ്ങളും ബോട്ടുകളും ഒന്നിലധികം പ്രവേശിക്കാൻ സൗകര്യം ഉള്ളവ ആയിരിക്കും,

4. പോർട്ടിൽ ഉണ്ടാവുന്ന മാലിന്യങ്ങൾ , നേരിട്ട് കണ്ടലിന്റെ താഴെ ഇടാം, ഇത് അവിടെയുള്ള മൽസ്യ കുഞ്ഞുങ്ങൾക്കും മറ്റ് ജീവികൾക്കും ഭക്ഷണം ആവുകയും കണ്ടലിന് വളം ആവുകയും, അത് വഴി ജൈവ മാലിന്യം തിരികെ കടലിലേക്ക് ചംക്രമണം ചെയ്ത് കൊണ്ട് waste എന്നൊരു സംഭവം ഇല്ലാതെ ആക്കുന്നു,

5. കണ്ടലുകൾക്ക് ഇടയിൽ ചിപ്പി കൃഷിയും ചെയ്യാൻ പറ്റിയ അന്തരീക്ഷം ആണ്,

6. ഇത്രയും ചെയ്യുന്നത് മൂലം തീരങ്ങളിലെ മൽസ്യ സമ്പത്ത്, 10 മുതൽ 100 ഇരട്ടി വരെ 10 വർഷത്തിനുള്ളിൽ വർദ്ധിപ്പിക്കാം, ഉൾ കടലിലേക്ക് , മീൻ പിടിക്കാൻ പോകുന്നത് ഒഴിവാക്കാം, കണ്ടലുകളുടെ സംരക്ഷണത്തിൽ കരയോട് ചേർന്ന് തന്നെ മിക്കവാറും എല്ലാ ദിവസവും മീൻ പിടിക്കാം,

7. ഇന്ധന ചെലവ് കുറയ്ക്കാം അത് വഴി വരുമാനം കൂട്ടാം,

8. കടൽ ക്ഷോഭങ്ങൾക്കും, മണൽ കടൽ എടുത്തു പോകുന്നതിനും എതിരെ എടുക്കാവുന്ന ഏറ്റവും sensible ഉം cost effective ഉം ആയ ഒരു പരിഹാരം ഇതാവാൻ ആണ് സാധ്യത, ഇതിന് ജീവിച്ചിരിക്കുന്ന തെളിവുകൾ ആയി ആയിരക്കണക്കിന് ദ്വീപുകൾ ഇന്നും കടൽ ക്ഷോഭങ്ങളെ അതിജീവിച്ചു നിൽക്കുന്നുണ്ട്, കണ്ടലിന്റെ കാരുണ്യം കൊണ്ട്

9. കടലിലെ മൽസ്യ സമ്പത്തിന് മുട്ടയിട്ട് പെറ്റു പെരുകാനും , അവയ്ക്ക് ഭക്ഷണത്തിനും ഒക്കെ കണ്ടൽ കൊണ്ട് കഴിയും , അത് കൂടാതെ മറ്റ് അനേകായിരം ജീവികൾക്കും , ദേശാടന പക്ഷികൾക്കും എല്ലാം ഒരു പാർപ്പിടവും ആവും, തീര പ്രദേശത്തെ ജൈവ വൈവിധ്യം അനേക മടങ്ങു വർധിക്കും

10. Low tech ആയത് കൊണ്ട് ഈ സാങ്കേതിക വിദ്യ iti പോലുള്ള ഒരു സ്ഥാപനം തദ്ദേശീയമായി തുടങ്ങി നമ്മുടെ പുതു തലമുറയെ ഇത് പഠിപ്പിക്കുകയും , അവർക്ക് ഇതിന്റെ maintanance നടത്തുന്ന ജോലിയും മാന്യമായ ശമ്പളവും നൽകി, കൊണ്ട് തീരദേശ വാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താം

11. ഭാവിയിൽ അബുദാബിയിൽ ചെയ്തത് പോലെ ഇത്തരം പോർട്ടുകൾ eco ടൂറിസം കേന്ദ്രമാക്കാനും , പല വിധത്തിലുള്ള കടൽ ജീവികളെ കൃഷി ചെയ്തു കൊണ്ട് sea food industry വൻ തോതിൽ വികസിപ്പിക്കുവാനും സാധ്യതകൾ ഉണ്ട്,

ഇത്രയും കാര്യങ്ങൾ ഒരു പൗരൻ എന്ന നിലയിൽ അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുന്നു, നടപടികൾ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു”

Leave A Reply
error: Content is protected !!