രവി പൂജാരിയ്ക്ക് കേരളത്തിലും സ്വന്തം ഇന്‍റലിജൻസ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തൽ

രവി പൂജാരിയ്ക്ക് കേരളത്തിലും സ്വന്തം ഇന്‍റലിജൻസ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തൽ

കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് അന്വേഷണ സംഘം.

ഭീഷണിപ്പെടുത്തി പണം തട്ടേണ്ടവരുടെ വിവരം കൈമാറാൻ രവി പൂജാരിയ്ക്ക് കേരളത്തിലും സ്വന്തം ഇന്‍റലിജൻസ് സംഘം ഉണ്ടെന്നാണ് അന്വേഷണസംഘം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഓപ്പറേഷന് ചുക്കാൻ പിടിച്ചതാകട്ടെ ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ പോലീസ്  തിരയുന്ന  കാസർകോട്ടെ മോനായിയും.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ആളുകളെ സെനഗലിലും, മാലിദ്വീപിലുമടക്കം ഇരുന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്നാണ് രവി പൂജാരി അന്വേഷണ സംഘത്തിന് നൽകിയ മൊഴി. കേരളത്തിൽ ഇത്തരം ആളുകളും പട്ടിക തയ്യാറാക്കി നൽകിയത് രവി പൂജാരിയുടെ ഇന്‍റലിജൻസ് സംഘമാണ്. കള്ളപ്പണമടക്കം സൂക്ഷിക്കുന്നവരുടെ സുഹൃദ് വലയത്തിൽ കയറി വിവരം ചോർത്തിയ ശേഷം  കാസർകോട്ടെ മോനായി വഴി രവി പൂജാരിയിലേക്ക് എത്തിക്കുകയായിരുന്നു സംഘം.

അതേസമയം ലീന മരിയ പോളിന്‍റെ  സാമ്പത്തിക ഇടപാടുകളുടെ വിവരം ചോർന്ന സംഭവത്തിൽ വ്യക്തതയുണ്ടാക്കാൻ നടിയെ ഇന്ന് ഓൺലൈൻ ആയി  ചോദ്യം ചെയ്യും.

 

 

Leave A Reply
error: Content is protected !!