കോവിഡ് ചട്ടം ലംഘിച്ച് സ്വിമ്മിങ് പൂള്‍ തുറന്നു ; കുളിക്കാനെത്തിയത് നിരവധി പേര്‍; ഉടമയ്ക്കെതിരെ കേസ്

കോവിഡ് ചട്ടം ലംഘിച്ച് സ്വിമ്മിങ് പൂള്‍ തുറന്നു ; കുളിക്കാനെത്തിയത് നിരവധി പേര്‍; ഉടമയ്ക്കെതിരെ കേസ്

ഗാസിയാബാദ്: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നീന്തല്‍ കുളം തുറന്ന ഉടമക്കെതിരെ കേസെടുത്തു. ഉത്തര്‍ പ്രദേശില്‍ ഗാസിയാബാദിലെ ലോനിയിലാണ് സംഭവം.കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് നിരോധനാജ്ഞ നിലവിലുണ്ട്.

എന്നാല്‍, നിയന്ത്രണങ്ങൾ അവഗണിച്ചാണ് പ്രദേശവാസികളിൽ നിരവധിപേര്‍ നീന്തല്‍ കുളത്തില്‍ കുളിക്കാനായി കൂട്ടംചേര്‍ന്നത് . ഉടമ ഇത്  ജനങ്ങൾക്ക് തുറന്നുകൊടുക്കുകയും ചെയ്തു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ചിലര്‍ ഓടി രക്ഷപ്പെട്ടു. ചിലര്‍ മതില്‍ ചാടിയും പൂളിലേക്ക് ചാടിയും രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Leave A Reply
error: Content is protected !!