യുവാവിനെ അസം റൈഫിള്‍സ് മേജര്‍ വെടിവെച്ച് കൊന്നു ; സൈനിക ക്യാമ്പിൽ പ്രതിഷേധം

യുവാവിനെ അസം റൈഫിള്‍സ് മേജര്‍ വെടിവെച്ച് കൊന്നു ; സൈനിക ക്യാമ്പിൽ പ്രതിഷേധം

ഇംഫാല്‍: മണിപ്പൂരില്‍ 30 കാരനെ അസം റൈഫിള്‍സ് മേജര്‍ വെടിവെച്ച് കൊലപ്പെടുത്തി . പ്രകോപിതരായ ജനകൂട്ടം അര്‍ധസൈനിക വിഭാഗമായ അസം റൈഫിള്‍സിന്റെ ക്യാമ്പിലേക്ക് ഇരച്ചുകയറി. കാങ്‌പോക്പി ജില്ലയിലെ ചല്‍വ ഗ്രാമത്തിലാണ് സംഭവം.

മംങ്‌ബോയിലാല്‍ ലൊവും എന്ന 30 കാരനായ യുവാവാണ് വെടിയേറ്റ് മരിച്ചത്. ദിവസവേതനക്കാരനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു ഇദ്ദേഹം. 44 അസം റൈഫിള്‍സിലെ മേജര്‍ അലോക് നാലു പേര്‍ക്കൊപ്പം രാത്രി ഒമ്പതോടെ യുവാവിന്റെ വീട്ടിലെത്തുകയായിരുന്നെന്ന് ഗ്രാമവാസികൾ വെളിപ്പെടുത്തുന്നു .

കാരണമൊന്നും പറയാതെ സംഘം യുവാവിനെ കൊണ്ടുപോയി. പിന്നീട് വയറില്‍ വെടിയേറ്റ നിലയിലാണ് യുവാവിനെ റോഡരികില്‍ കണ്ടെത്തിയത് . പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു .

തുടർന്ന് രോഷാകുലരായ ജനം ഗെല്‍നെല്‍ ഗ്രാമത്തിലെ അസം റൈഫിള്‍സിന്റെ ക്യാമ്പിലേക്ക് ഇരച്ചുകയറി. മേജറെ ജനം വലിച്ചിഴച്ച് കൊണ്ടുവന്ന് പൊലീസിന് കൈമാറി. ക്യാമ്പിലുണ്ടായിരുന്ന രണ്ട് എ.കെ 47 തോക്കുകള്‍, രണ്ട് വാഹനങ്ങള്‍, മറ്റു ഉപകരണങ്ങള്‍ എന്നിവ നശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Leave A Reply
error: Content is protected !!